February 6, 2026

യുവാവ് കുഴഞ്ഞുവീണു മരിച്ചു

  • February 1, 2026
  • 1 min read

രക്ഷപ്പെടുത്താൻ സുഹൃത്തുക്കൾ സി.പി.ആർ നൽകി കിണഞ്ഞു ശ്രമിച്ചു, പക്ഷേ വിധി തോൽപ്പിച്ചു കളഞ്ഞു. വെണ്ണിയൂരിനെ കണ്ണീരിലാഴ്ത്തി സന്തോഷിന്റെ അന്ത്യം…തിരുവനന്തപുരം: ആവേശത്തോടെ പന്ത് തട്ടുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തിത്തെ കണ്ണീരിലാഴ്ത്തി. വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ച വാർത്തയുടെ നടുക്കത്തിലാണ് നാട്. വെണ്ണിയൂർ കാട്ടുകുളം നെല്ലിവിള ജി.എസ്. സദനത്തിൽ ജി.എസ്. സന്തോഷ് (42) ആണ് ഉറ്റവരെയും ഉടയവരെയും കണ്ണീരിലാഴ്ത്തി യാത്രയായത്..ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു ദുരന്തം. 6.45-ഓടെ പെട്ടെന്ന് അവശനിലയിലായ സന്തോഷ് കളിമുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. പ്രിയ സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കൂടെയുണ്ടായിരുന്നവർ സി.പി.ആർ നൽകിയും മറ്റും കിണഞ്ഞു ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.വിഴിഞ്ഞം പോലീസ് സ്റ്റേഷന് എതിർവശത്ത് തുണിക്കട നടത്തിയിരുന്ന സന്തോഷ്, എല്ലാവരോടും സൗഹൃദം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഈ പറമ്പിൽ കളിക്കാനായി അദ്ദേഹം എത്താറുണ്ടായിരുന്നു. സന്തോഷിന്റെ വിയോഗത്തോടെ ആറുവയസ്സുകാരി മകൾ ധ്വനിക്കും ഭാര്യ ബിന്ധ്യക്കും നഷ്ടമായത് തങ്ങളുടെ ഏക തണലാണ്..

Leave a Reply

Your email address will not be published. Required fields are marked *