കുഴിയില്‍ നിന്ന് പശുവിനെ രക്ഷിച്ചു

പശു കുഴിയില്‍ അകപ്പെട്ടു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി.മാനന്തവാടി കാരയ്ക്കാമല ഞാറയ്ക്കല്‍ ബോബിയുടെ പശുവവാണ് കുഴിയില്‍ വീണത്. ഹോസ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി കെട്ടിയ ശേഷം ക്രെയിനിന്റെ സഹായത്തോടെ പുറത്തെടുത്തു. പരിക്കുകള്‍ ഒന്നും കൂടാതെയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.
