ചികിത്സയ്ക്ക പോകുന്നവരുടെ ശ്രദ്ധക്ക്; ഇന്ന് അടിയന്തര ചികിത്സ മാത്രം

ചികിത്സയ്ക്ക പോകുന്നവരുടെ ശ്രദ്ധക്ക്; ഇന്ന് അടിയന്തര ചികിത്സ മാത്രം
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സെക്രട്ടറിയേറ്റ് ധര്‍ണയും സത്യാഗ്രഹവും ഇന്ന് നടക്കും
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധര്‍ണയും സത്യാഗ്രഹവും ഇന്ന് നടക്കും.രാവിലെ പത്തുമണിക്കാണ് ധര്‍ണ ആരംഭിക്കുക.സമരത്തിന്റെ ഭാഗമായി അടിയന്തര ചികിത്സ വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഡോക്ടര്‍മാര്‍ ബഹിഷ്‌ക്കരിക്കും.
ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിങ് കേന്ദ്രനിരക്കില്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡോക്ടര്‍മാര്‍ നേരത്തെ ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെജിഎംസിടിഎ യുടെ നേതൃത്വത്തിലുളള പ്രതിഷേധ ധര്‍ണ. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
നിപയുടെയും കോവിഡ് മഹാമാരിയുടെയും കാലഘട്ടത്തില്‍ പൊതുജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രാപ്പകല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ പരിഹരിക്കാതെ വഞ്ചിക്കുകയെന്നത് അപലപനീയമാണെന്നും ഗുരുതര അനീതിയാണെന്നും കെജിഎംസിടിഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



