March 28, 2026

സുധാകരനും (64) ഭാര്യ ബിന്ദുവും (58) അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി

  • January 26, 2026
  • 0 min read

മണർകാട് : എല്ലാവർക്കും വേണ്ടപ്പെട്ട ഒരു കുടുംബത്തിലെ ഇരട്ടമരണം. നാടിനെ കണ്ണീരിലാഴ്ത്തി. ബിന്ദുവിനെ മരണം കവർന്നു, പിന്നാലെ സുധാകരനും ജീവനൊടുക്കി…മണർകാട്: സന്തോഷം നിറയേണ്ടിയിരുന്ന ആ വീട്ടിൽ ഇന്ന് ഉച്ചയോടെ പെയ്തിറങ്ങിയത് തീരാദുഃഖത്തിന്റെ വാർത്തയാണ്. മണർകാട് ഇല്ലിവളവ് വെള്ളാപ്പള്ളിക്കുന്നിലെ മാടമന വീട് ഇപ്പോൾ മൗനത്തിലാണ്. വർഷങ്ങളോളം ഒന്നിച്ച് ജീവിച്ച സുധാകരനും (64) ഭാര്യ ബിന്ദുവും (58) അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്..രാവിലെ ഉണ്ടായ നിസ്സാരമായ ഒരു വഴക്ക് ഇത്ര വലിയൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ജോലി കഴിഞ്ഞ് 11 മണിക്ക് ഓട്ടോറിക്ഷയുമായി വീട്ടിലെത്തിയ മകൻ കണ്ടത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മയും, തൊട്ടടുത്ത മുറിയിൽ ജീവനൊടുക്കിയ നിലയിൽ അച്ഛനും..​അമ്മയുടെ ഉള്ളിൽ നേരിയ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ആ മകൻ വലിയ പ്രതീക്ഷയോടെ അമ്മയായ ബിന്ദുവിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിധി അനുവദിച്ചില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബിന്ദു ഈ ലോകത്തോട് വിടപറഞ്ഞു..വിദേശത്തുള്ള മകൾ സുബിതയും, നാട്ടിലുള്ള മക്കളായ സുധീപും സുമിത്തും ഈ വേർപാട് എങ്ങനെ ഉൾക്കൊള്ളുമെന്നറിയാതെ തകർന്നിരിക്കുകയാണ്. ഒരു ഇരുമ്പ് പൈപ്പിന്റെ രൂപത്തിൽ എത്തിയ മരണം ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളും തല്ലിക്കെടുത്തി. പാമ്പാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്നേഹത്തോടെയും, സന്തോഷത്തോടെയും കഴിയേണ്ട കുടുംബങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം വാശികളും വഴക്കുകളും എത്ര വലിയ ദുരന്തമാണ് സമ്മാനിക്കുന്നതെന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം മാറി…

Leave a Reply

Your email address will not be published. Required fields are marked *