March 28, 2026

ബന്ധുക്കളെ തേടി പോലീസ്…..

  • January 26, 2026
  • 1 min read

കുഞ്ഞിന്റെ മാതാപിതാക്കളെ തിരിക്കി റെയില്‍വേ പോലീസ്. ആലുവ തൃശൂര്‍ റൂട്ടില്‍ ട്രെയിനില്‍ കണ്ടെത്തിയ രണ്ടു വയസുകാരന്റെ ബന്ധുക്കളെ തേടി പോലീസ് കൊച്ചി: പിഞ്ചുകുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പുണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.യാത്രയ്ക്കിടെ രണ്ട് വയസുള്ള പിഞ്ചുകുഞ്ഞിനെ ട്രെയിനില്‍ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വേ പൊലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗവും അന്വേഷണം ആരംഭിച്ചു. 2026 ജനുവരി 17-ന് പുണെയില്‍ നിന്ന് എറണാകുളം ജംഗ്ഷനിലേക്കുള്ള 22644 നമ്പര്‍ പുണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തൃശൂര്‍-ആലുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ സഞ്ചരിക്കുമ്പോള്‍, ഉച്ചയ്ക്ക് 1.31 മുതല്‍ 2.41 വരെയുള്ള സമയത്തിനിടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എറണാകുളം റെയില്‍വേ പൊലീസ് സ്റ്റേഷന്‍ (RPS), ആര്‍.പി.എഫ്., ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവ സംയുക്തമായി ഇടപെട്ടു.
കുഞ്ഞിനെ സുരക്ഷിതമായി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *