March 28, 2026

ഇന്‍ഡ്യയില്‍ നിരവധി റഷ്യന്‍ സുന്ദരികളെ കൊന്നുവെന്ന അവകാശവാദവുമായി റഷ്യന്‍ പൗരന്‍

  • January 26, 2026
  • 0 min read

രണ്ടല്ല, കൊന്നത് 19 റഷ്യന്‍ സ്ത്രീകളെ; താന്‍ ഒരു സീരിയല്‍ കില്ലറാണെന്ന് അലക്‌സി ലിയോനോവ്

പനാജി: ഇന്ത്യയില്‍ 19 റഷ്യന്‍ സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് അവകാശവാദം; റഷ്യന്‍ പൗരന്‍ കസ്റ്റഡിയില്‍
ഇന്ത്യയില്‍ വെച്ച് 19 റഷ്യന്‍ സ്ത്രീകളെ കൊലപ്പെടുത്തിയതായി റഷ്യന്‍ പൗരന്‍ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
രണ്ട് റഷ്യന്‍ യുവതികളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലക്‌സി ലിയോനോവ് എന്ന റഷ്യന്‍ പൗരനാണ് ചോദ്യം ചെയ്യലിനിടെ താന്‍ ഒരു സീരിയല്‍ കില്ലറാണെന്ന് അവകാശപ്പെട്ടത്.
എലീന കസ്തനോവ, വനീവ എന്നീ റഷ്യന്‍ യുവതികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി കൊലപാതകങ്ങള്‍ നടത്തിയതായും ലിയോനോവ് പൊലീസിനോട് പറഞ്ഞു.
എന്നാല്‍ പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും, നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് കൊലക്കേസുകളിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നതെന്നും ഗോവ പൊലീസ് വ്യക്തമാക്കി.
മൂന്ന് വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചിരുന്ന ലിയോനോവ്, താന്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെയാണ് 19 കൊലപാതകങ്ങളുടെ അവകാശവാദം ഇയാള്‍ ഉന്നയിച്ചത്. എന്നാല്‍ ഇയാള്‍ കൊല്ലപ്പെട്ടതായി പറഞ്ഞ 19 പേരില്‍ 17 പേരും ഇന്ത്യ വിട്ടതായും, അവര്‍ ജീവനോടെയുണ്ടെന്നും പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.അതേസമയം, ലിയോനോവിന്റെ വെളിപ്പെടുത്തലുകള്‍ പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ലെന്നും, അവയുടെ വിശ്വാസ്യത വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.ആദ്യ കേസില്‍ മരിച്ച എലീന കസ്തനോവയും പ്രതിയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം എലീനയുടെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഉപയോഗമാണെന്ന് കണ്ടെത്തി.
ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് മറ്റൊരു റഷ്യന്‍ യുവതിയായ വനീവയുടെ മരണത്തിലും ലിയോനോവിന് പങ്കുണ്ടെന്ന സംശയം ശക്തമായത്. കൊല്ലപ്പെട്ട എലീനയും വനീവയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും, രണ്ട് മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *