March 28, 2026

അതിനീഗൂഡ കടല്‍ അവശിഷ്ടങ്ങള്‍ ശാസ്ത്രലേകത്തിന് കൗതുകമാകുന്നു

  • January 26, 2026
  • 0 min read

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തരുവൈക്കുഴത്തിനടുത്തുള്ള പനയൂര്‍ ഗ്രാമത്തില്‍ മണ്ണിനടിയില്‍ നിന്ന് കടലുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ കണ്ടെത്തി.

കടല്‍ ഷെല്ലുകളും വിവിധ കടല്‍ജീവികളുടെ ഫോസിലുകളുമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.ഈ കണ്ടെത്തല്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഗവേഷകരെ പോലെ തന്നെ പ്രദേശവാസികളെയും സംഭവം അത്ഭുതപ്പെടുത്തി. കൃഷിക്കായി ഭൂമി ഒരുക്കുന്നതിനിടെയാണ് നാട്ടുകാര്‍ക്ക് അപൂര്‍വമായ ഷെല്ലുകളും മറ്റ് അവശിഷ്ടങ്ങളും ലഭിച്ചത്. തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ പുരാവസ്തു ഗവേഷകര്‍ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. കണ്ടെത്തിയ വസ്തുക്കള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണെന്ന് പ്രാഥമിക പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. നിലവില്‍ കടലില്‍ നിന്ന് നിരവധി കിലോമീറ്റര്‍ അകലെയായാണ് പനയൂര്‍ ഗ്രാമം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പുരാതന കാലത്ത് ഈ പ്രദേശം തീരദേശമേഖലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന സൂചനകളാണ് കണ്ടെത്തല്‍ നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഒരുകാലത്ത് ഈ പ്രദേശം തീരദേശത്തിന്റെ ഭാഗമായിരുന്നുവെന്ന് ഫോസിലുകള്‍ വ്യക്തമാക്കുന്നതായി പുരാവസ്തു ഗവേഷകനായ രാജേഷ് സെല്‍വരതി പറഞ്ഞു.പാണ്ഡ്യകാലഘട്ടത്തില്‍ മുത്ത് വ്യാപാരത്തിന് പ്രശസ്തമായിരുന്ന പുരാതന തുറമുഖ നഗരമായ കോര്‍ക്കൈ പനയൂരിന് സമീപത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ഈ മേഖലയില്‍ മുത്തുച്ചിപ്പി കൃഷി നടന്നിരുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കണ്ടെത്തലിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നേടുന്നതിനായി വിശദമായ പഠനങ്ങള്‍ തുടരുമെന്നും, കാലക്രമേണ ഉണ്ടായ സമുദ്രാതിര്‍ത്തി മാറ്റങ്ങള്‍ മനസിലാക്കാന്‍ ഈ ഗവേഷണം സഹായകരമാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *