നഴ്സായ അലക്സ് പ്രെറ്റി (37) വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.

നഴ്സായ അലക്സ് പ്രെറ്റി (37) വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു.
നഴ്സായ അലക്സ് പ്രെറ്റി (37) വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അമേരിക്കന്‍ കുടിയേറ്റ വിരുദ്ധ നപടികള്‍ക്കിടെയാണ് സംഭവം.
ജന്റുമാരെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രെറ്റിയെ വെടിവെച്ചതെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
എട്ടോളം ഫെഡറല്‍ ഏജന്റുമാര്‍ ചേര്‍ന്ന് പ്രെറ്റിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഒരു ഉദ്യോഗസ്ഥന്‍ പിടിച്ചുവാങ്ങുന്നത് വീഡിയോയില്‍ കാണാം. ആയുധമില്ലാതെ നിലത്തു കിടന്ന പ്രെറ്റിയെ നിമിഷങ്ങള്‍ക്കകം ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു. 10 തവണയാണ് വെടിയുതിര്‍ത്തത്.
മറ്റൊരു വീഡിയോയില്‍, ഒരു സ്ത്രീയെ ഏജന്റുമാര്‍ തള്ളിവീഴ്ത്തുന്നത് കണ്ട് ഇടപെടാന്‍ എത്തിയ പ്രെറ്റിയുടെ കയ്യില്‍ ഫോണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രെറ്റി ഉദ്യോഗസ്ഥരെ കൂട്ടക്കൊല ചെയ്യാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പ്രതിരോധത്തിനായാണ് വെടിവെച്ചതെന്നുമാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നത്.
അലക്സ് പ്രെറ്റിയുടെ കൊലപാതകത്തില്‍ ഭരണകൂടം പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. ‘ഞങ്ങളുടെ മകന്‍ ആയുധധാരിയായിരുന്നില്ല, അവന്റെ കയ്യില്‍ ഫോണ്‍ മാത്രമാണുണ്ടായിരുന്നത്.ട്രംപിന്റെ ഏജന്റുമാര്‍ അവനെ കൊലപ്പെടുത്തിയ ശേഷം നുണകള്‍ പ്രചരിപ്പിക്കുകയാണ്,’ എന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു. ലൈസന്‍സുള്ള തോക്കാണ് അദ്ദേഹം കൈവശം വെച്ചിരുന്നതെന്ന് പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.മിനിയാപൊളിസില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേല്‍ക്കുന്ന മൂന്നാമത്തെ യു.എസ് പൗരനാണ് അലക്സ് പ്രെറ്റി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം കടുക്കുന്നതിനിടെ ഈ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.


