സന്ദര്‍ഭവശാല്‍ ആണ് ആ മരുന്ന് തന്റെ ജീവന് രക്ഷിക്കുന്ന സാഹചര്യമൊരുക്കിയതെന്ന് പ്രമുഖ നടി മംമ്ത മോഹന്‍ദാസ്.
. ലോക കാന്‍സര്‍ ദിനത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ആ ദിനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മംമ്ത പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.രണ്ട് തവണ കാന്‍സറിനെ തോല്‍പ്പിച്ച താരം, തന്റെ ജീവിതം തിരിച്ചുപിടിച്ചത് ശാസ്ത്രത്തിന്റെ ഒരു അത്ഭുതത്തിലൂടെയാണെന്ന് വെളിപ്പെടുത്തുന്നു. സിനിമയിലെ വെല്ലുവിളികളേക്കാള്‍ വലിയൊരു ജീവിതപ്പോരാട്ടമായിരുന്നു മംമ്തയുടേത്.'ഹോച്ച്കിസ് ലിംഫോമ' എന്ന അപൂര്‍വ്വ കാന്‍സര്‍ ബാധിച്ച സമയത്ത് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലും ലഭ്യമായിരുന്നില്ല.
എല്ലാ ചികിത്സകളും പരാജയപ്പെട്ട ഒരു ഘട്ടത്തില്‍, 2014-ല്‍ അമേരിക്കയിലെ UCLA-യില്‍ നടന്ന ഒരു ക്ലിനിക്കല്‍ സ്റ്റഡിയുടെ ഭാഗമായതാണ് തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് മംമ്ത ഓര്‍ക്കുന്നു.താന്‍ ജനിച്ച അതേ വര്‍ഷം തന്നെ ഗവേഷണം ആരംഭിച്ച ഒരു മരുന്ന്, പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ ജീവന് രക്ഷിക്കാന്‍ എത്തിയതിനെ ഒരു നിമിത്തമായാണ് താരം കാണുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്ക്കും അസുഖങ്ങള്‍ വരാമെന്നും, ജീവിതത്തിന് ഒന്നിനും ഒരു ഗ്യാരണ്ടിയുമില്ലെന്നും മംമ്ത വ്യക്തമാക്കുന്നു. പ്രതിസന്ധിയിലും തളരാത്ത മനക്കരുത്താണ് ഏറ്റവും വലിയ മരുന്നെന്ന് താരം അടിവരയിടുന്നു. തന്നെക്കൊണ്ട് ഇത് സാധ്യമായെങ്കിൽ മറ്റൊരാൾക്കും ഇത് സാധിക്കുമെന്ന ആത്മവിശ്വാസമാണ് മംമ്ത പകരുന്നത്.
കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്. ഇയാളുടെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിന്
പള്ളിവാസൽ :കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ സാമൂഹ്യ വിരുദ്ധർ ചേർന്ന് നായയെ തല്ലിക്കൊന്നിട്ടു. പള്ളിവാസൽ കുരിശുപാറയിലാണ് സംഭവം. വത്സമ്മയെന്ന സ്ത്രീയുടെ വീട്ടിലെ
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ