ആരോഗ്യ മന്ത്രി രാജിവെക്കണം – കൊടിക്കുന്നിൽ സുരേഷ് എം.പി

ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് സമഗ്ര അന്വേഷണം വേണം; ആരോഗ്യ മന്ത്രി രാജിവെക്കണം – കൊടിക്കുന്നിൽ സുരേഷ് എം.പി*
ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സംബന്ധിച്ച് പുറത്തുവന്ന സംഭവം സമൂഹമനസ്സാക്ഷിയെ നടുക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രസ്താവിച്ചു. 2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു സാധാരണ തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയ്ക്ക്, ശസ്ത്രക്രിയക്കിടെ വയറ്റിൽ മറന്നുവെച്ച കത്രിക അഞ്ചുവർഷം സഹിക്കേണ്ടിവന്നത് വെറും ചികിത്സാപിഴവായി കാണാനാകില്ല; അത് ആരോഗ്യ സംവിധാനത്തിലെ ഗുരുതരമായ അനാസ്ഥയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
