February 20, 2026

16 കാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 70 കാരന് 26 വർഷം കഠിന തടവും 2,60,000 രൂപ പിഴയും.

  • February 20, 2026
  • 0 min read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വയോധികന് 26 വർഷം കഠിന തടവും 2,60,000 രൂപ പിഴയും. കുനിശ്ശേരി അമ്പലവളവ് കിഴക്കേതറ ഹരിദാസൻ മേനോനെയാണ് (70) ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജ് സന്തോഷ് കെ. വേണു ശിക്ഷിച്ചത്.പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വർഷം അധികം തടവ് അനുഭവിക്കണം. പിഴ അടക്കുന്ന പക്ഷം പകുതി അതിജീവിതക്ക് നൽകണം. 2021 നവംബർ 15 മുതൽ ഡിസംബർ 27 വരെ പല ദിവസങ്ങളിൽ അതിജീവിത താമസിക്കുന്ന വീട്ടിലേക്ക് പ്രതി അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തിയതായാണ് കേസ്.അന്നത്തെ ആലത്തൂർ പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്പെക്ടർ അരുൺ കുമാർ, എസ്.ഐ താജുദ്ദീൻ, എ.എസ്.ഐ വത്സൻ, സുലേഖ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.എസ്. ബിന്ദു നായർ ഹാജരായി. 26 സാക്ഷികളെയും 42 രേഖകളും കോടതിയിൽ സമർപ്പിച്ചു. സി.പി.ഒ നിഷമോൾ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *