എടത്വ : എടത്വ ഗ്രാമ പഞ്ചയത്തിന്‍റെ ചുമതലയിൽ പ്രവർത്തിക്കുന്ന വായനശാലയുടെ വായന പക്ഷാചരണത്തിന്‍റെ ഭാഗമായി സ്കൂൾ -കോളജ് വിദ്യാർത്ഥികൾക്ക് സപ്തദിന പുസ്തക പരിചയ കളരി ആരംഭിച്ചു.ജൂലൈ 5 ന് സമാപിക്കും.

എടത്വ ഗ്രാമ പഞ്ചായത്ത ലൈബ്രറി ഹാളിൽ പ്രസിഡന്‍റ് ശ്രി ടെസ്സി ജോസ് ഉത്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രി തങ്കച്ചൻ ആശംപറമ്പ് അധ്യക്ഷത വഹിച്ചു.സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ അംഗത്വ വിതരണോദ്ഘാടം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജയിൻ മാത്യം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. എം.ജേക്കബ് ,ജൂണിയർ സൂപ്രണ്ട് സുഷമ്മ ടി.ടി, ലൈബ്രറ്റി മോണിറ്ററിങ്ങ് കമ്മിറ്റി അംഗങ്ങളായ ഡോ.ജോൺസൺ വി.ഇടിക്കുള ,അനിൽ ജോർജ് അമ്പിയായം, വിദ്യ എ.കെ എന്നിവർ പ്രസംഗിച്ചു.

ജൂലൈ 4 ന് രാവിലെ 10 മുതൽ 4 വരെ കഥാപാരായണ മത്സരം നടക്കും.
പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി ,ഹയർ സെക്കണ്ടറി വിഭാഗത്തിലും ആണ് പ്രത്യേകം മത്സരം .

ജൂലൈ 5 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യും.

പങ്കെടുക്കുവാൻ താത്പര്യപെടുന്ന വിദ്യാർത്ഥികൾ ജൂൺ 30 ന് മുമ്പ് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക
കടപ്പാട്

Johnson V Idukula

 

 

SHARE

2 COMMENTS

  1. I blog quite often and I truly thank you for your content.
    Your article has really peaked my interest.

    I’m going to take a note of your blog and keep
    checking for new details about once a week. I
    opted in for your RSS feed too.

LEAVE A REPLY

Please enter your comment!
Please enter your name here