ചതുര പയർ പോഷക മൂല്യം ഏറെ ഉള്ള ഒരിനം പയർ വർഗം ആണ്.പോഷക സമൃദ്ധമായ ഈ ചെടിയുടെ കൃഷി കേരളത്തിൽ അത്ര വിപുലമായില്ല.വിത്ത് പാകി ആറുമാസത്തിനകം പൂക്കൾ വിരിഞ്ഞു തുടങ്ങും.ഇതിന്റെ ഇളം കായ്കൾ,വിത്തുകൾ,ഇലകൾ,പൂക്കൾ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഭക്ഷ്യ യോഗ്യമാണ്.എല്ലാ ഭാഗങ്ങളിലും പ്രോട്ടിൻ നല്ലതുപോലെ അടങ്ങിയിരിക്കുന്നത് കൊണ്ട് ഇതിനെ “ഇറചിപ്പയർ” എന്നും വിളിക്കുന്നു.ചതുരാകൃതിയിലുള്ള പയറിന്റെ രൂപം മൂലമാണ് ഈ പേര് ലഭിച്ചത്. ചതുരപ്പയറിന് 15 സെ മീ ശരാശരി വലുപ്പം ഉണ്ടാവും .ചതുരപ്പയർ സമൂലം ഭക്ഷ്യയോഗ്യമാണ്. വീട്ടുവളപ്പിൽ വളർത്താൻ പറ്റിയ ഈ ചെടി മാംസ്യത്തിന്റെ കലവറയാണ്. കീടശല്യം പൊതുവേ കുറവായിട്ടാണ് കാണുന്നത്. ഇറച്ചിപ്പയർ എന്നും ഇത് അറിയപ്പെടുന്നു.

ചതുരപ്പയറിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനു സോയാബീൻ പ്രൊട്ടീനൊട് ഘടനയിലും ദാഹനസ്വഭാവത്തിലും സാമ്യമുണ്ട്.നൈട്രജനെ സ്വരൂപിച്ച്ചെടികൾക്ക് ലഭ്യമാകുന്ന തരത്തിലുള്ള പ്രോട്ടീനാക്കി മാറ്റാനുള്ള കഴിവ് ചതുരപ്പയറിനു കൂടുതലാണ്.ലളിതമായ കൃഷി രീതി,പ്രതികൂല കാലാവസ്ഥ ,രോഗ കീടങ്ങളെ ചെറുത്തു നിൽക്കാനുള്ള ശേഷി എന്നിവ ഇതിന്റെ മേന്മാകളാണ്.കടപ്പാട് കർഷകൻ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here