മൂലകങ്ങളുടെ കുറവ് മൂലം സസ്യങ്ങളിൽ (ചെടികളിൽ )ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെ? ………………………………………………………………………………………………………………………………………… നൈട്രജന്റെ അഭാവം
==================
ലക്ഷണങ്ങള്
ഇലകൾ നേർത്തു കുറുകിത്തീരുന്നു. മൂത്ത ഇലകളിലാണ് ലക്ഷണം ആദ്യം കണ്ടുവരുന്നത്. വളർച്ച മുരടിച്ച്, പൊടിപ്പുകൾ ഉണ്ടാവുന്നത് കുറഞ്ഞ്, വിളവ് കുറയുന്നു
ഫോസ്ഫറസിന്റെഅഭാവം
==================
ലക്ഷണങ്ങൾ
ഇലകൾ പ്രത്യേകിച്ചും മൂത്ത ഇലകൾ നേർത്ത്കുറുകി വാടിപോയി വൃത്തികെട്ട പച്ചനിറമായിതീരുന്നു.
പൊടിപ്പുകൾ ഉണ്ടാവുന്നതും വേരുകളുടെ വികാസവും വളരെ കുറഞ്ഞ് നേരത്തെപൂക്കുന്നു.
പൊട്ടാസ്യത്തിന്റെ അഭാവം
==================
ലക്ഷണങ്ങൾ
ഇലകളുടെ അരികു കരിയുന്നു.
മൂത്ത ഇലകളുടെ അഗ്രഭാഗത്തു നിന്നും തുടങ്ങി അരികുകളിലേയ്ക്ക് വ്യാപിക്കുന്ന വിധത്തില് പൊട്ടുകളും വരകളും കാണപെടുന്നു.എന്നാല് ചുവടു ഭാഗം പച്ചനിറത്തില് തന്നെ കാണുന്നു.
മഞ്ഞളിപ്പ് ക്രമേണ തവിട്ടു നിറത്തിലാക്കുകയും കോശങ്ങള് നശിച്ച് ഇല കരിയുകയും ചെയ്യുന്നു.
സള്ഫറിന്റെ അഭാവം
=================
ലക്ഷണങ്ങൾ
. നാമ്പിലകളില് മഞ്ഞളിപ്പ് പ്രത്യക്ഷപെടുന്നു.
. ക്രമേണെ ചെടികള് മുഴുവന് മഞ്ഞനിറമാകുന്നു.
. ഇലകള് കട്ടികൂടി നിവര്ന്നു നില്ക്കുന്നു.
. ഇലകള് ചെറുതാകുകയും അഗ്രഭാഗം മഞ്ഞ നിറമാകുകയും ചെയ്യുന്നു.
. തവിട്ടു നിറത്തിലുള്ള പാടുകള് ഞരമ്പുകള്ക്കിടയില് നിരയായി കാണപെടുന്നു.
കാത്സ്യത്തിന്റെ അഭാവം
=================
ലക്ഷണങ്ങൾ
. നാമ്പിലകളുടെ അഗ്രം വെള്ളനിറത്തില് ചുരുണ്ട് വളഞ്ഞു കാണപെടുന്നു.
. ഇലകളുടെ അരികുകളില് കരിച്ചില് ഉണ്ടാകുകയും ഇല തവിട്ടു നിറമായി നശിച്ചു പോകുകയും ചെയ്യുന്നു.
. അഗ്രമുകുളങ്ങള് നശിക്കുകയും വളര്ച്ച മുരടിക്കുകയും ചെയ്യുന്നു.
മഗ്നീഷ്യത്തിന്റെ അഭാവം
==================
ലക്ഷണങ്ങള്
. മൂപ്പെത്തിയ ഇലകളിലെ ഞരമ്പുകളുടെ ഇടയില് ഒറഞ്ഞു കലര്ന്ന മഞ്ഞനിറം കാണപെടുന്നു.
. ചെടികളില് വിളര്ച്ച കാണപെടുന്നു.
. ഇലകളില് മുത്തുകളുടെ നിരപോലെ പച്ചനിറം പ്രത്യക്ഷമാവുകയും പച്ചയും മഞ്ഞയും നിറമുള്ള വരകള്
ഇലകള്ക്ക് സമാന്തരമായി കാണപെടുകയും ചെയ്യുന്നു.
. രൂക്ഷമായ സാഹചര്യത്തില് മൂപ്പെത്തിയ ഇലകള് കരിയുന്നു.
. മഗ്നീഷ്യം കുറവായ ചെടികളുടെ ഇലകള് തൂങ്ങിയും വളഞ്ഞും തിരിഞ്ഞും കാണപെടുന്നു.
സിങ്കിന്റെ അഭാവം
=============
ലക്ഷണങ്ങള്
. പറിച്ചു നട്ട് 2-4 ആഴ്ച്ഛകള്ക്ക് ശേഷമാണ് ലക്ഷണങ്ങള് കാണപെടുന്നത്.
. വളര്ച്ച മുരടിച്ച ചെടികളുടെ മുകള്ഭാഗത്തെ ഇലകളില് തവിട്ടു നിറത്തിലുള്ള പൊട്ടുകള് കാണപെടുന്നു.
. ശരിയായ വളര്ച്ചയില്ലായ്മ ,ചെമ്പുകലര്ന്ന തവിട്ടു നിറം.
. അടിക്കണ പൊട്ടുന്നത് കുറയുന്നു.
. പൂക്കളും കായ്കളും രൂപപെടുന്നത് തടസ്സപെടുന്നു.
. നാമ്പിലകളുടെ മധ്യഭാഗത്ത് ചുവപ്പ് കലര്ന്ന ബ്രൌണ് നിറം കാണപ്പെടുകയും തുടര്ന്ന് ക്രമേണെ ഇലയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
കോപ്പറിന്റെ അഭാവം
=================
ലക്ഷണങ്ങൾ
. ഇലകളുടെ പ്രധാന ഞരമ്പിന്റെ ഇരു വശത്തുമായി മഞ്ഞനിറത്തിലുള്ള വരകള് കാണപെടുന്നു.
. ഇലകളുടെ ആഗ്രഭാഗങ്ങളില് കടുത്ത തവിട്ട് നിറത്തിലുള്ള പൊട്ടുകള് പ്രത്യക്ഷപെടുന്നു.
. മൂലകത്തിന്റെ അഭാവലക്ഷണം ആദ്യം കാണപെടുന്നത് തണ്ടിന്റെ അറ്റത്താണ് വീതി കുറഞ്ഞു വിളറിവെളുത്ത ആഗ്രഭാഗങ്ങളോട് കൂടിയ വളഞ്ഞ ഇലകള്
കാണപെടുന്നു.
. പൂങ്കുലകളുടെയും കതിരുകളുടെയും വളര്ച്ച മോഷമാകുന്നു.
. പുതിയ ഇലകള് വിടരുന്നില്ല.ഇലകളുടെ അഗ്രഭാഗം സൂചിപോലെ കാണപെടുന്നു.മധ്യഭാഗത്തിനു മാറ്റമുണ്ടാകുന്നില്ല.
ബോറോണിന്റെ അഭാവം
==========================
ലക്ഷണങ്ങള്
. നാമ്പിലകളുടെ അഗ്രഭാഗം ചുരുണ്ടും വെള്ളനിറത്തിലും കാണപെടുന്നു.
. ചെടിയുടെ നീളം കുറയുന്നു.
. ആഗ്രമുകുളം നശിച്ചു വളര്ച്ച മുരടിക്കുന്നു.
. പൂങ്കുല വരുന്ന സന്നര്ഭത്തില് ബോറോണിന്റെ കുറവുണ്ടായാല് പൂങ്കുലകള് ഉണ്ടാകില്ല.
അവലംബം : ഒരു സര്ക്കാര് വെബ്സൈറ്റ് തയ്യാറാക്കിയത് റിജോഷ് കടപ്പാട് കൃഷിഗ്രൂപ്പ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here