പഴവര്‍ഗങ്ങളിലെ ‘റാണി’ യാണത്രേ ‘മാങ്ഗോസ്റ്റീന്‍;അപ്പോൾ രാജാവോ ??

0
268

പഴവര്‍ഗങ്ങളിലെ ‘റാണി’ യാണത്രേ ‘മാങ്ഗോസ്റ്റീന്‍’..! എങ്കിൽ തീർച്ചയായും ഒരു ‘രാജാവും’ കാണുമല്ലോ.. അതാരായിരിക്കും..?
കൈതച്ചക്കയാണോ..അതോ നമ്മുടെ സ്വന്തം ചക്കയോ.. ഇനി വേറെയാരെങ്കിലും..! സംഗതി ഇവർ രണ്ടുപേരുമല്ലെങ്കിലും ചില സ്വഭാവങ്ങളിൽ സാദ്ര്യശ്യമുള്ള മറ്റൊരാളുണ്ട്‌, പേര്, ഹിസ്‌ ഹൈനസ്‌ ‘ദുരിയാൻ’…!
മാൽവേസിയ സസ്യകുടുബത്തിൽ ഉൾപ്പെടുന്ന ഒരു ഫലവർഗ്ഗസസ്യയിനമാണ് ദുരിയാൻ, ശാസ്ത്രീയനാമം: Durio zibethinus. തെക്കുകിഴക്കൻ രാജ്യങ്ങളിൽ മാത്രം (തായ്‌ലന്റ്‌, മലേഷ്യ, ഇന്തോനേഷ്യയിൽ ഉൾപെടുന്ന സുമാത്ര) ഒതുങ്ങിനിന്നിരുന്ന Territory ഇന്ന് ഏഷ്യലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്‌.
മുള്ളുകളുള്ളതിനാൽ കാഴ്ചയില്‍ ചക്കയോട് സാദൃശ്യമുണ്ടെങ്കിലും, ഈ പഴങ്ങളുടെ ‘രാജാവി’ന് പക്ഷേ അത്രയും വലുപ്പമില്ല. ചില്ലയിൽ കുലകളായുണ്ടാകുന്ന ഫലത്തിന് , അഞ്ചോ ആറോ ചുളകളേ അകത്തുണ്ടാവൂ.
“സത്യത്തിന്റെ മുഖം വികൃതമാണ്”, എന്ന് പറഞ്ഞപോലെയാണ് ഈ രാജാവിന്റെ അവസ്ഥ.
നല്ല ‘അസ്സൽ ദുർഗന്ധം’ കാരണം ഫ്ലൈറ്റിലോ, ട്രെയിനിലോ ഒരു സാദാ ബസ്സിലോ പോലും യാത്രചെയ്യാനോ, നല്ലൊരു ഹോട്ടലിൽ റൂമെടുത്ത്‌ താമസിക്കാനോ പോലും കഴിയാത്ത അവസ്ഥ…! മലേഷ്യയിലും സിങ്കപ്പൂരിലുമൊക്കെ പൊതുഗതാഗതത്തിലും വലിയ ഹോട്ടലുകളിലും നിരോധനമുണ്ടെങ്കിലും, നല്ല വിലയും ഡിമാന്റുമാണ് വിപണിയില്‍ പഴത്തിന്. നല്ല മൂർച്ചയുള്ള കൂർത്ത മുള്ളുകളാണു ദുരിയാന്‍ പഴത്തിന്റേത്. ഇവ പഴുത്താൽ തനിയെ താഴെ വീഴുകയാണു പതിവ്. 95 ശതമാനം പഴങ്ങളും രാത്രിയിലാണ്‌ വീഴുന്നതെങ്കിലും, ഇവ പെറുക്കാന്‍ ജോലിക്കാർ പോകുന്നത് തലയിൽ ഹെൽമറ്റും വെച്ചാണ്. ആനയുടെ തലയിൽ വീണാൽ പോലും തല തുളച്ചുകയറുമത്രേ!
വന്ധ്യതക്കുള്ള ദിവ്യഔഷധമെന്ന നിലയിൽ ഇതിനു വൻ ഡിമാന്റാണ്. ലൈംഗികോത്തേജനത്തിനും അത്യുത്തമം. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ ഉത്പാദനം വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടത്രേ. വിദേശരാജ്യങ്ങളിൽ ദുരിയാൻ സമൃദ്ധമായി ലഭിക്കുന്ന ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ വന്ധ്യതാചികിത്സക്കായി ചില ആശുപത്രികളിൽ ‘ദുരിയാൻ വാർഡുകൾ’ തന്നെ തുറക്കാറുണ്ട്‌. തമിഴ്നാട് സർക്കാറിന്റെ നീലഗിരിജില്ലയിലുള്ള കല്ലാർ, ബാർളിയാർ കൃഷിത്തോട്ടങ്ങളിൽ ദുരിയാൻ മരങ്ങൾ വൻതോതിൽ വെച്ചുപിടിപ്പിച്ചിട്ടുണ്ട്‌. അവിടെയും ചിലർ ദുരിയാൻ ക്ലിനിക്കുകൾ തുറന്നിട്ടുണ്ട്‌. കേരളത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ ദുരിയാന്‍ കൃഷിയുണ്ട്‌.
വിഷാദം, ആകാംക്ഷ, ഉറക്കമില്ലായ്‌മ തുടങ്ങിയ അവസ്ഥകള്‍ പരിഹരിക്കാന്‍ ദുരിയാന്‍ പഴം ഉപയോഗപ്രദമാണ്‌. രക്തശുദ്ധീകരണത്തിനും, വാര്‍ധക്യസഹജമായ അവസ്ഥകള്‍ സാവധാനത്തിലാക്കുന്നതിനും കുറയ്ക്കുന്നതിനും ദുരിയാന്‍ പഴം സഹായിക്കുന്നു. ഫ്രക്‌ടോസ്‌ (Fructose), സുക്രോസ്‌(( Sucrose) തുടങ്ങിയ പഞ്ചസാരകളും ലഘുകൊഴുപ്പുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഒരു പോഷകാഹാരം എന്ന നിലയ്ക്ക്‌ ദുരിയാന്‍പഴം കൊടുക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കാന്‍, ചുവന്നരക്താണുക്കളുടെ ഇൽപാദനത്തിന്, വിളര്‍ച്ച അകറ്റാൻ, ദഹനത്തിനും വിശപ്പുണ്ടാകുന്നതിനും, ശരീരത്തിന്‌ ആവശ്യം വേണ്ട ഊര്‍ജ്ജവും മാനസികാരോഗ്യവും നൽകാൻ, വയറ്റിലെ അസ്വാസ്‌ഥ്യങ്ങളെ തടയാൻ, ശ്വാസകോശവും ശ്വസനേന്ദ്രിയങ്ങളും ശുദ്ധീകരിച്ച്‌ കഫക്കെട്ടിനെ അകറ്റാൻ, അര്‍ബുദസാധ്യത പ്രതിരോധിക്കാന്‍, ഹൈപ്പര്‍ ടെന്‍ഷനെ പ്രതിരോധിക്കാൻ…. അങ്ങനെ പറഞ്ഞാൽ തീരാത്ത ഗുണഗണങ്ങൾ കൊണ്ട്‌ തന്നെയാണ് ‘ദുരിയാൻ’ രാജപട്ടം അലങ്കരിക്കുന്നത്‌…
ആരോഗ്യ മുന്നറിയിപ്പ്‌: ദുരിയാൻ പഴത്തോടൊപ്പം ‘കോല’ പോലുള്ള കർബണേറ്റഡ്‌ ശീതളപാനീയങ്ങൾ കഴിക്കുന്നത്‌, ബോധക്ഷയമോ, ഹാർട്ട്‌ അറ്റാക്കോ ഉണ്ടാവാനോ മരണം വരെ സംഭവിക്കാനോ സാധ്യതയുണ്ട്‌. “it is said that the combination of durian and Coke is “cobra poison”, drinking coke with durian cause sudden death…!!!” തയ്യാറാക്കിയത് usman valyaparampathu;കടപ്പാട് കൃഷിഗ്രൂപ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here