ഡെങ്കി പനി വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഡെങ്കി പനിയെ പ്രതിരോധിക്കാന്‍ പ്രകൃതി തന്നെ നമുക്ക് ഒരുക്കി തന്ന ഔഷധമാണ് പപ്പായ.
ഡെങ്കിപ്പനിയ്ക്ക് ദിവ്യ ഔഷധമാണ് പപ്പായ. മരുന്നിനേക്കാള്‍ നൂറിരട്ടി വേഗത്തില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന പപ്പായയിലെ ഘടകങ്ങള്‍ ശരീരത്തിന്റെ ശാരീരിക ക്ഷമത വീണ്ടെടുക്കുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തില്‍ കുറവു വരുമ്പോഴാണ് ഡെങ്കിപ്പനിയ്ക്ക് സാധ്യത.പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന പാപിന്‍, ചിമോപാപിന്‍ എന്നീ രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വളരെ അധികം സഹായിക്കുന്നു. അതിനാല്‍ തന്നെ പപ്പായ ജ്യൂസ് കഴിച്ചാല്‍ രോഗികളിലെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിക്കും. അല്ലെങ്കില്‍ പപ്പായ ഇല പിഴിഞ്ഞെടുത്ത ചാറ് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജ്യൂസിനെക്കാള്‍ ഇരട്ടി ഗുണം ലഭിക്കും.പപ്പായ ഇലയുടെ ജ്യുസ് ഉണ്ടാക്കാന്‍ പപ്പായയുടെ തളിരിലകള്‍ തന്നെ തെരഞ്ഞടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഡെങ്കിപനി ബാധിതരായ രോഗിക്ക് ഓരോ ആറ് മണിക്കൂര്‍ കൂടുമ്പോഴും രണ്ട് ടേബിള്‍ സ്പൂണ്‍ വീതം പപ്പായ ഇല ജ്യൂസ് നല്കുകയാണെങ്കില് ഫലം സുനിശ്ചിതം.ഡെങ്കിപ്പനിയ്ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് പപ്പായ ഇലകള്‍.സന്ധികളില്‍ വേദന, അസഹനീയനായ തലവേദന, കാലിന്റെയും കൈകളുടെയും മസിലിനുണ്ടാകുന്ന വേദന, എന്നിവയാണ് ഡങ്കിപ്പനിയുടെ ലക്ഷണം. ഇതിനെ പ്രതിരോധിക്കാനുളള പ്രത്യേക കഴിവ് പപ്പായയുടെ ഇലകള്‍ക്കുണ്ട്. കാന്‍സറിന് പരിഹാരമായും പപ്പായ ഇലയുടെ ജ്യുസ് നിര്‍ദേശിക്കുന്നുണ്ട്.അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാര് പപ്പായുടെ ഇലയിലെ എന്‍സൈമുകള്‍ കാന്‍സര്‍ തടയുന്നതിനും സഹായിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഷുഗറിനും ഒരു ഔഷധമാണ് തൊടിയിലെ ഈ സുന്ദരന്‍ പഴം എന്ന് ഓര്‍ക്കൂ.വീടുകളില്‍ ധാരാളമായി കണ്ടുവരുന്ന പപ്പായ ഔഷധങ്ങളുടെ ഒരു കലവറ തന്നെയാനെന്ന് മനസ്സിലാക്കിക്കോളൂ. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്നതാണ്. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാണ് നല്ലത്. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്കുന്നതിനാല് ഏതു രോഗാവസ്ഥയിലും പപ്പായ കഴിക്കാം.ഈ സാഹചര്യത്തില്‍ ഷെയര്‍ ചെയ്യേണ്ട ഒരു അറിവ്
www.malanadunews.com