യോഗാദിനാചരണം ലക്ഷ്യവും മഹത്വവും

0
542

ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചത് 2015 ൽ ഐക്യരാഷ്ട്രസഭ (UNO) യാണ്‌.ഈ ജൂൺ 21-ബുധനാഴ്ച മൂന്നാമതു യോഗദിനം ആചരിക്കപ്പെടുന്നു .ഭാരതത്തിൽ ആർഷഭാരത സംസ്കൃതിയുടെ ഭാഗമായി രൂപം കൊണ്ട യോഗശാസ്ത്രം ലോകമാകെ ആചരിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു എന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാൻ വകയുണ്ട്.മറ്റേതെങ്കിലും രാജ്യത്തിന്‍റെ ഏതെങ്കിലും സിദ്ധാന്തം ഇങ്ങനെ ആ ചരിക്കപ്പെടുന്നില്ല; യു.എൻ.ഒ.യുടെ ശ്രദ്ധ പതിഞ്ഞിട്ടുമില്ല എന്നയാ ഥാ ർ ത്ഥ്യം കൂടി മനസ്സിലാക്കുമ്പോൾ നമ്മുടെ ശിരസ്സ് വാനോളം ഉയരുകയാണ്. എന്നാൽ എന്താണു യോഗ എന്നറിയാവുന്നവർ ചുരുക്കമാണ്‌.സർവരാജ്യങ്ങളും ആചരിക്കുന്ന ഒരു ഭാരതീയ സിദ്ധാന്തത്തെക്കുറിച്ച് ഒരു ഭാരതീയനു കാര്യമായ അറിവില്ലെന്നു വരാൻ പാടില്ല. ആയതിനാൽ വായനക്കാർക്ക് യോഗയെക്കുറിച്ച് ചില വിജ്ഞാനം പകരുക എന്നതാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശം.ആദ്യം തന്നെ പറയട്ടെ – ഒരു ചെറിയ കുറിപ്പിൽ എഴുതി തീർക്കാവുന്ന ഒന്നല്ല – യോഗ.ആയതിനാൽ ചുരുക്കിപ്പറയുമ്പോൾ ഉണ്ടാകുന്ന പ്രമാദങ്ങൾ സദയം ക്ഷമിക്കുക —— ————————— യോഗശാസ്ത്രത്തെ പരിശീലകർക്കു പഠിച്ചു പ്രയോഗത്തിലാക്കാൻ പാകത്തിൽ യോഗസൂത്രം എന്ന ഗ്രന്ഥം രചിച്ചത് ഏതാണ്ട് ബി.സി.6-)o നൂറ്റാണ്ടിൽ പതഞ്ജലി മഹർഷിയാണെന്നാണു ചരിത്രം.പതഞ്ജലിയും, ചരകനും പാണിനിയും ഒരാളായിരുന്നു എന്നു കണക്കാക്കി യോഗ വാർത്തിക എന്ന ഗ്രന്ഥത്തിൽ വിജ്ഞാനഭിക്ഷു എഴുതിയ പ്രണാമ കീർത്തനം വളരെ പ്രശസ്തമാണ് _ യോഗേന ചിത്തസ്യ പദേ നവാചാം മലം ശരീരസ്യ ച വൈദ്യ കേന യോപാകരോത്തം വരദം മുനീനാം പതഞ്ജലിം പ്രാഞ്ജലി രാന തോസ്മി. അർത്ഥം: യോഗം കൊണ്ട് ചിത്തത്തിന്‍റെയും വ്യാ കരണ ശാസ്ത്രം കൊണ്ട് ശബ്ദങ്ങളുടെയും വൈദ്യശാസ്ത്രം കൊണ്ട് ശരീരത്തിന്‍റെയും മാലിന്യങ്ങൾ നശിപ്പിച്ച മഹർഷി ശ്രേഷ്ഠനായ പതഞ്ജലിക്ക് പ്രണാമങ്ങൾ അർപ്പിച്ചു കൊള്ളുന്നു, മൂന്നു പേരും ഒരാളാണെന്ന നിഗമനം ഇവർ ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള കാലഘട്ടങ്ങളുമായി യോജിക്കുന്നില്ല. എന്നിരുന്നാലും എന്താണു യോഗ ലക്ഷ്യമാക്കുന്നതെന്ന് ഈ ശ്ലോകം വ്യക്തമാക്കിത്തരുന്നുണ്ട്. യോഗയുടെ ലക്ഷ്യം മനസ്സിന്‍റെ ദോഷങ്ങൾ അകറ്റുക എന്നതാണ് ‘മനോനിയന്ത്രണത്തിലൂടെയേ അതു സാദ്ധ്യമാകുകയുള്ളു. യോഗ ചിത്തവൃത്തി നിരോധക:- എന്ന യോഗ നിരുക്തിയാണ് ആയതിനാൽ പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.ചഞ്ചലമായ മനസ്സ് കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിര കളെപ്പോലെയാണ്. കടിഞ്ഞാൺ കയ്യിലെടുക്കാൻ ഒരാളെ പ്രാപ്തനാക്കുന്നതിനുള്ള ഉപാധികളാണ് ആയതിനാൽ യോഗശാസ്ത്രത്തിന്‍റെ ഇതിവൃത്തം. എന്നാൽ രാജയോഗത്തിന്‍റെ പടികൾ ഇന്ദ്രിയങ്ങളെ അടക്കി നിർത്തി ഒരാളിന്‍റെ ഒരു വിഷയം ഗ്രഹിക്കാനുള്ള കഴിവിനെയും അതേക്കുറിച്ചു ധ്യാനനിരതനായി മനനം ചെയ്യാനുള്ള കഴിവിനെയും ദീപ്തമാക്കുന്നതാണെന്ന് വിശകലന ബുദ്ധിയാൽ നമുക്കു മനസ്സിലാക്കാനാവും.ലബോറട്ടറികളും ഗവേഷണ സംവിധാനങ്ങളും ഒന്നുമില്ലാതിരുന്ന കാലത്ത് പ്രത്യാഹാരം (ഇന്ദ്രിയങ്ങളെ ഉള്ളിലേക്കു നിർത്തുന്നത് ) ധാരണ (കാര്യങ്ങൾ ഗ്രഹിക്കുന്നത് ) ധ്യാനം (ഏകാഗ്രതയോടെയുള്ള മനനം) സമാധി (ബുദ്ധി സമസ്ഥിതിയിൽ ) നിർത്തുന്നത് എന്നിങ്ങനെയുള്ള രാജയോഗ ഘട്ടങ്ങൾ ആർജിച്ചതിലൂടെയാണ് ആത്രേയനും – ചരക – സുശ്രുത – വാഗ്ഭടനുമൊക്കെ ആയുർവേദത്തിന്‍റെ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. രാജയോഗത്തിലെത്തണമെങ്കിൽ യമം, നിയമം, ആ സനം, പ്രാണായാമം എന്ന നാലു ഘട്ടങ്ങളെ സ്വായത്തമാക്കേണ്ടതുണ്ട്.ഇവയെ ഹoയോഗങ്ങൾ എന്നു പറയുന്നു.ഹ0o എന്ന വാക്കിന് ഏണിപ്പടികൾ എന്നർത്ഥമുണ്ട്.ഹ- സൂര്യനാഡിയെയും O- ചന്ദ്ര നാഡിയെയും പ്രതിനിധീകരിക്കുന്നു എന്നും വ്യാഖ്യാന മുണ്ട്.നട്ടെല്ലിനുള്ളിൽ കൂടിയുള്ള സുഷുമ്നാനാ ഡി യു ടെ ഇടതു വശത്ത് ഇഡ എന്ന നാഡിയുണ്ട്.ഇതാണു സൂര്യനാഡി.വലതു വശത്ത് പിംഗള നാഡി.ഇതാണു ചന്ദ്ര നാ ഡി.സുഷുമ്നയെപ്പോലെ ഇഡയും പിംഗളയും മൂലാധാരം മുതൽ കപാലം (ശിരസ്സ്) വരെ ഒരുമിച്ചു പോകുന്നു . പ്രപഞ്ചത്തിൽ ഏകവും നിലനില്പിനാധാരമായ ഊർജവും നല്കുന്ന രണ്ടു പ്രതിഭാസങ്ങളെയാണ് ഇഡ – പിംഗള നാഡികൾ പ്രതിനിധീകരിക്കുന്നത്.ഇടതു നാസാദ്വാരം ഇഡയുടെയും വലതു നാസാദ്വാരം പിംഗളയുടെയും വാതായനങ്ങളാണ്. നമ്മുടെ ശ്വസനത്തിലൂടെ ഊർജം ഇഡ – പിംഗള നാഡിയിലെത്തുന്നു.ഈ ഊർജത്തെ മദ്ധ്യനാഡിയിലേക്കു (സുഷുമ്ന) പ്രവേശിപ്പിച്ച് ഓരോ ചക്രങ്ങളെയും അസാധരണ ഊർജ സങ്കേതങ്ങളാക്കുകയും ഒടുവിൽ സഹസ്രാരപത്മത്തിൽ (തലച്ചോറ് എന്ന നാഡീകേന്ദ്രം) എത്തിക്കുകയും ചെയ്യുക എന്നത് രാജയോഗികൾക്കു മാത്രം ചെയ്യാൻ കഴിയുന്നതാണ്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹത്, വിശ്ചദ്ധി, ആജ്ഞ എന്നിവയാണു ഷഡ് ചക്രങ്ങൾ. പ്രാണനെ മദ്ധ്യവർത്തിയായ സുഷുമ്നയുടെ മുഖം ഭേദിച്ച് അതിൽ ഒതുക്കി നിർത്തിക്കഴിഞ്ഞാൽ പ്രാണനും മനസ്സും ഇന്ദിയങ്ങളും നിശ്ചേഷ്ടമാകും.പ്രാണനെ നിരോധിക്കുവാൻ ശീലിച്ച യോഗിക്ക് നാഡീ വ്യൂ ഹ ത്തിൽ സ്വാധീനം ചെലുത്തു വാ നാകും.ഇതൊക്കെ പ്രാണായാമം പരിശീലിച്ച ഒരു രാജയോഗിക്കുമാത്രമേ ചെയ്യാൻ കഴിയൂ എന്നു നേരത്തേ പറഞ്ഞല്ലോ. രാജയോഗത്തിലെത്താൻ ഹഠയോഗം ശീലിക്കണമെന്നും പറഞ്ഞു. യമം, നിയമം, ആസനം, പ്രാണായാമം, എന്നിവയാണു ഹo യോഗങ്ങൾ.യമം – അഹിംസ, സത്യസന്ധത, മോഷ്ടിക്കാതിരിക്കുക തുടങ്ങിയ പത്തു ഗുണങ്ങൾ ആർജിക്കാനുള്ള പരിശീലനമാണിത്. നിയമം -തപസ്സ്, സന്തോഷം, ഈശ്വരവിശ്വാസം, ദാന പ്രവർത്തി എന്നിങ്ങനെ പത്തു കാര്യങ്ങൾ ശീലിക്കുന്നതാണിത്. യമനിയമങ്ങൾ ശീലിക്കുന്നതോടെ വ്യക്തി ശാരീരികവും മാനസികവുമായി ശുദ്ധിയാർജിക്കുന്നു. ആ സനം – ആരോഗ്യം, ശരീര ദൃഢത, അംഗങ്ങൾക്കു ലഘുത്വം തുടങ്ങിയ ഗുണങ്ങൾ ആസനങ്ങൾ ശീലിക്കുന്നതു വഴി സ്വായത്തമാക്കാം. യോഗയുടെ തുടർന്നുള്ള ഘട്ടങ്ങളിലെ പരിശീലനത്തിനുതകുന്ന ഒരു Posture ഇതോടെ സാധകനു കൈവരുന്നു.പ്രാണായാമം- വായു ചലിക്കുമ്പോൾ മനസ്സും ചലിക്കും. വായു നിശ്ചലമായിരിക്കുമ്പോൾ മനസ്സും നിശ്ചലമാകും – ഇതാണു പ്രാണായാമത്തിന്റെ സിദ്ധാന്തം .ശ്വാസം അകത്തേക്കുവലിക്കുന്ന ത് – പൂരകം. ഉള്ളിൽ നിർത്തുന്നത് കുംഭകം. ഉഛ്വസിക്കുന്നതു രേചകം. കുംഭകങ്ങൾ എട്ടു തരമുണ്ട്.ഇതിനു പുറമേ 1:4:2: എന്ന അനുപാതത്തിൽ ശീലിക്കാവുന്ന നാഡീ ശുദ്ധി പ്രാണായാമവു മുണ്ട്.
ഹഠയോഗം മാത്രമേ ഒരു സാധാരണക്കാരൻ ശീലിക്കേണ്ടതുള്ളു. ഇതിലെ 4ഘടകങ്ങളും യോഗതെറാപ്പിയായും പരിശീലിക്കാവുന്നതാണ്.ഹo യോഗത്തിലെ ഘടകങ്ങൾ ചിലരോഗങ്ങൾക്കു ചികിത്സാർത്ഥം ഉപയോഗിക്കാമെന്നു പിൽക്കാലത്തുണ്ടായ തിരിച്ചറിവാണ് യോഗതെറാപ്പിക്കു വഴിതെളിച്ചത്.[ ഏതു രോഗങ്ങൾക്കൊക്കെ എങ്ങനെയെല്ലാം എന്നത് ഇനി ഒരിക്കൽ എഴുതാം) ആസനങ്ങൾ പുറമേ മുദ്രാദശകങ്ങൾ, ബന്ധത്രയങ്ങൾ എന്നിവയും പരിശീലിക്കാൻ പറയുന്നുണ്ട്.
അന്നമയ കോശം, പ്രാണമയ കോശം, മനോ മയകോശം, വിജ്ഞാനമയ കോശം, ആനന്ദമയ കോശം എന്നീ പഞ്ചകോശങ്ങളും നാഗ – കൂർമ- കൃ കാല_ ദേവദത്ത – ധനഞ്ജയ എന്നീ പഞ്ചപ്രാണങ്ങളും ,ഷഡ് ചക്രങ്ങളും ആയിരക്കണക്കിനു നാഡികളുടെ പ്രവർത്തനങ്ങളും ചേർന്ന പ്രവർത്തനങ്ങളാണ് Yogic physiology. അന്നത്തെ കാലത്ത് ഒരു യോഗ പരിശീലകൻ സ്വയം ആരോഗ്യം നിലനിർത്താൻ ശ്രമിച്ചാലേ യോഗ പൂർത്തിയാക്കാനാകുമായിരുന്നുള്ളു.ഇതിനായി ഷഡ്കർമ്മങ്ങൾ വിവരിച്ചിട്ടുണ്ട്. ധൗതി ( ആന്തരികമായ കഴുക ൽ )വസ്തി (മലാശയം ശുദ്ധമാക്കുന്നത്) നേതി (മൂക്കിൻ ദ്വാരങ്ങളിലൂടെയുള്ള ശുദ്ധീകരണ പ്രക്രിയ) .ത്രാടകം (കണ്ണുനീർ സ്രവിപ്പിച്ചു കൊണ്ടുള്ള നേത്ര ക്ഷാളനം), നൗളി (ഉദര പേശികളെ ചലിപ്പിച്ച് ഉദരാവയവങ്ങളുടെ ശുദ്ധീകരണം )കപാല ഭാതി ( പ്രത്യേക താളത്തിൽ ശ്വാസമെടുത്തു കൊണ്ട് ശിരസ്സു ശുദ്ധമാക്കുന്നത് എന്നിവയാണവ.ഇതിലെ പ്രക്രിയകളെല്ലാം ഇക്കാലത്തു യോഗതെറാപ്പിയായി ഉപയോഗിക്കുന്നുണ്ട്.
യോഗശാസ്ത്രത്തെ ആയുർവേദം അംഗീകരിച്ചിട്ടുണ്ട്.ചരകസംഹിത ശാരീര സ്ഥാനത്തിൽ അഷ്ടാംഗഹൃദയം ഉത്തര സ്ഥാനം സൂത്ര സ്ഥാനത്തിൽ ഒക്കെയുള്ള ശ്ലോകങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.
അനുബന്ധം.
വേദങ്ങളിൽ യോഗയെക്കുറിച്ചു പറയുന്നുണ്ട്. ഓരോ വേദവുംമന്ത്രം, ബ്രാഹ്മണം, ഉപനിഷത് എന്നു മൂന്നായി ഭാഗിച്ചിട്ടുണ്ട്. അദ്വയ താരകം തുടങ്ങി ഹംസം വരെയുള്ള ഉപനിഷത്തുക്കളിൽ യോഗവിവരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ തനതു സയൻസ് – ഷഡ് ദർശനങ്ങളാണ്. അവയിൽ ഒന്നാണു യോഗദർശനം പതഞ്ജലിയുടെ യോഗസൂത്രം ഇവയെ അധികരിച്ചുണ്ടാക്കിയതാണെന്നു കരുതപ്പെടുന്നു.. സ്വാത്മാരാമന്റെ ഹo യോഗ പ്രദീപിക, ഘേര ണ്ഡമുനിയുടെ ഘേരണ്ഡ സംഹിത എന്നിവയും പ്രാമാണിക ഗ്രന്ഥങ്ങളായി പരിഗണിക്കപ്പെടുന്നുണ്ട്. ഇവയുടെ മലയാളം ഇംഗ്ലീഷ് വ്യാഖ്യാനങ്ങൾ ലഭ്യമാണ്.
അമൂല്യമായ ഒരു ശാസ്ത്രം എന്ന നിലയ്ക്ക് – യോഗദിനാചരണത്തിൽ അതിന്റെ ലക്ഷ്യവും മഹത്വവും ചോർന്നു പോകാതെ സംരക്ഷിക്കാൻ ഓരോ ഭാരതീയനും ഉത്തരവാദപ്പെട്ടിരിക്കുന്നു.
ഡോ.കെ.ജ്യോ തി ലാൽ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here