എന്റെ പ്രണയം
—————————-
ബിനുവേട്ടൻ എന്നെ മറക്കണം ഈ ജന്മം ഒരുമിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ല ..
ഇനി ഒരു ജന്മം ദൈവം തന്നാൽ ഞാൻ ചേട്ടന്റെ ഭാര്യ ആയിരിക്കും
എന്നെ വെറുക്കരുത് എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നപ്പോൾ എന്റെ ഹൃദയം നുറുങ്ങുന്ന പോലെ തോന്നി …
ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല ,
എനിക്കറിയാമായിരുന്നു അവളുടെ വീട്ടുകാരുടെ ഭീഷണിക്കു മുൻപിൽ അവൾ സ്വയം തോറ്റു കൊടുക്കുകയായിരുന്നു എന്ന് …
എന്നെ കൊന്നു കളയും എന്നുള്ള ആങ്ങളമാരുടെ ഭീഷണി …
ഇറങ്ങി പോയാൽ ഉമ്മറത്ത് ഞാൻ കെട്ടി തൂങ്ങും , എന്റെ ശവം നീ കാണേണ്ടി വരും എന്ന അമ്മയുടെ കരച്ചിൽ അതിനു മുൻപിൽ പിടിച്ചു നില്ക്കാൻ അവൾക്കു കഴിയുമായിരുന്നില്ല
എന്നോടുള്ള ഇഷ്ട കൂടുതൽ കൊണ്ട് തന്നെയാണ് അവൾ എങ്ങനെ ചെയ്തതെന്ന് എനിക്കറിയാം
അന്ന് രാത്രീ കിടന്നിട്ടു ഉറക്കം വന്നില്ല എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു…
ഇല്ല ഒരിക്കൽ കൂടി അവളെ കാണണം വിളിച്ചു നോക്കണം കൂടെ വന്നില്ലെകിൽ പിന്നെ ഈ ലോകത്തു ഞാൻ ഉണ്ടാകാൻ പാടില്ല
ഒടുവിൽ ഞാൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി നാളെ രാവിലെ അവളുടെ വീട്ടിൽ ചെന്ന് അവളെ വിളിച്ചിറക്കി കൊണ്ടുവരുക
അവൾ വരുമോ ….അറിയില്ല
ചെന്ന് നോക്കാം
നാളെ വരുമെന്ന് പറയാൻ അവളെ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു
അന്ന് രാത്രിയിലെ ചിന്തകൾ എന്നെ ഭ്രാന്തമായ ഒരു അവസ്ഥായിൽ എത്തിച്ചിരുന്നു
രാവിലെ അവളുടെ വീട്ടിലേക്കു നടന്നു
വീടിനു അടുത്ത് എത്തിയപ്പോൾ ആരൊക്കെയോ പരിചയക്കാർ നിൽക്കുന്നു ആരെയും മൈൻഡ് ചെയ്തില്ല മനസ്സിൽ അവളെ വിളിച്ചിറക്കുന്നത് മാത്രമായിരുന്നു
വീടിന്റെ തൊടിയിലേക്കു കാലെടുത്തു വച്ചപ്പോൾ അവളുടെ ആങ്ങളമാരെ കണ്ടു
എന്തും നേരിടാൻ ഉള്ള തയ്യാറെടുപ്പിൽ ഞാൻ മുന്നോട്ടു നടന്നു അരയിലെ കത്തിയിൽ പിടിച്ചു അത് അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി
ഇല്ല അവളുടെ ആങ്ങളമാർ തന്റെ അടുത്തേക്ക് വരുന്നില്ല ഇനി എന്നെ അവർ കണ്ടു കാണില്ലേ
വന്നാൽ നേരിടാൻ ഉറച്ചുതന്നെ ഞാൻ മുന്നോട്ടു നടന്നു
ഉമ്മറത്തു അവൾ …..
ഓടി ഞാൻ അടുത്ത് ചെന്നു
അവളുടെ അച്ഛന് അമ്മയും അടുത്തുണ്ട് ദേഷ്യം നിറഞ്ഞ കണ്ണുകളോടെ ഞാൻ അവരെ നോക്കി
രശ്മി ഞാൻ നീട്ടി വിളിച്ചു
ഇതാ നിന്റെ ബിനു ഏട്ടൻ വന്നിരിക്കുന്നു നിന്നെ കൊണ്ട് പോകാൻ
ധൈര്യമായി ഇറങ്ങി വരൂ ആരും നിന്നെ തടയില്ല
നിന്നോടുള്ള പ്രണയം എന്നെ ഒരു ഭ്രാന്തൻ ആക്കിയിരിക്കുന്നു
നിനക്ക് വേണ്ടി മരിക്കാൻ പോലും എനിക്ക് മടിയില്ല
അവൾ മറുപടി ഒന്നും പറഞ്ഞില്ല
അവളുടെ തൊട്ടരികിൽ എത്തി
കൈകളിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു ബിനു ഏട്ടൻ വിളിച്ചാൽ നീ വരില്ലേ
എനിക്കറിയാമായിരുന്നു അവളുടെ ഏട്ടന്മാരുടെ കൈകൾ എന്റെ പുറത്തു പതിക്കുമെന്നു എന്തും നേരിടാൻ ഞാൻ തയ്യാറായിരുന്നു
പക്ഷെ അതുണ്ടായില്ല
ആരും എന്നെ തടയുന്നില്ല ….എല്ലാവരും ഞങളുടെ വിവാഹത്തിന് സമ്മതമാണെന്നോ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല
നിറഞ്ഞ ഹൃദയത്തോടെ ഞാൻ വീണ്ടും അവളെ വിളിച്ചു പക്ഷെ അവൾ വന്നില്ല
അവളുടെ അച്ഛനും അമ്മയും ദയനീയമായി എന്നെ നോക്കി …..
അവൾ വരില്ല എന്നറിഞ്ഞപ്പോൾ ഞാൻ പറഞ്ഞറിയിക്കാൻ പറ്റാതെ ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു
ഞാൻ അവളുടെ മുൻപിൽ കരയുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്തു
ഇനി വിളിക്കില്ല എന്ന തീരുമാനത്തിൽ ഞാൻ പറഞ്ഞു ഞാൻ പോകുന്നു ഇനി നിന്റെ മുന്നിൽ ഒരിക്കലും വരില്ല
എന്നിട്ടും അവളിൽ ഒരു ഭാവമാറ്റവും കണ്ടില്ല അവൾ ഇറങ്ങി വന്നില്ല
അപ്പോൾ അവൾ എന്റെ കൂടെ വരില്ലെന്ന് എനിക്കുറപ്പായി
ഇനി നിന്നെ വിളിക്കാൻ ബിനു ഏട്ടൻ വരില്ല എന്നും പറഞ്ഞു ഞാൻ തിരികെ നടക്കുബോൾ
ആരൊക്കെയോ പറയുന്ന കേട്ടു
സമയം ഒരുപാടായില്ലേ ആൽമഹത്യ ചെയ്തതല്ലേ പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ ബോഡി അധികം വയ്ക്കാൻ പാടില്ല ചിതയിലേക്ക് എടുക്കാം
അത് കേട്ടു ഞാൻ കരഞ്ഞില്ല ചിരിച്ചു പൊട്ടി പൊട്ടി ചിരിച്ചു പിന്നെ അവളുടെ കവിളിൽ ഒരു ഉമ്മ കൂടി നൽകി ഇറങ്ങി നടന്നു…
എത്രയും പെട്ടെന്ന് അവളുടെ അടുത്ത് എത്തണം എന്നതായിരുന്നു എന്റെ ചിന്ത കാരണം അവളെ ഒറ്റയ്ക്ക് വിടാൻ എനിക്ക് കഴിയുമായിരുന്നില്ല ….
ജിമ്മി ചേന്ദമംഗലം ….കഥ

SHARE

LEAVE A REPLY

Please enter your comment!
Please enter your name here