തിരുവനന്തപുരം: പകർച്ചപ്പനി നേരിടാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കാണും.പകർച്ചപ്പനി സംബന്ധിച്ച്​ ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്​താവനകൾ ശരിയെല്ലെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. പതിനായിരക്കണക്കിന് പേരാണ് പനി ബാധിച്ച് ദിവസവും ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നത്.
തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയും ജനറൽ ആശുപത്രിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും. പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും വിശദീകരിക്കാൻ ഇന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടുപേരാണ് പനി ബാധിച്ച് മരിച്ചത്. ഈ വ‍ർഷം ഇതുവരെ 12ലക്ഷംപേർ പകർച്ചപ്പനിക്ക് ചികിത്സതേടിയെത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ ദിവസം മാത്രം പത്ത് പേരാണ് പനി ബാധിച്ച് മരിച്ചത്. പത്തു വയസുകാരി അയിശ സനയും വടകരയിലെ ഗർഭിണിയായിരുന്ന നിഷയും ഉൾപ്പെടെയുള്ളവരുടെ ജീവനാണ് കഴിഞ്ഞദിവസം നഷ്ടമായത്.

ആരോഗ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച്​ നിൽക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 വളണ്ടിയർമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here