സ്കൂൾ കുട്ടികൾക്കായി ചാരിറ്റി പ്രവർത്തകർ നൽകുന്ന പഠനോപകരണ വിതരണത്തിൽ കുടകൾ ഉൾപ്പെടുന്നെങ്കിൽ ആ കുടകൾ ഞങ്ങളിൽ നിന്ന് വാങ്ങാമോ

0
4

നന്മ നിറഞ്ഞ സുഹൃത്തുക്കളെ ഈ മെസ്സേജ് നിങ്ങളുടെ വാട്സ് ആപ്പ് / ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്കും ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്യണേ

പ്രിയപ്പെട്ട സുഹൃത്തുക്കളേ,
നമ്മൾ എല്ലാവരും പ്രധാനമായും കുടകൾ വാങ്ങുന്ന സമയം ഏപ്രിൽ, മേയ്‌ , ജൂൺ , ജൂലൈ മാസങ്ങൾ ആണ്‌ . പ്രധാനകാരണങ്ങളിൽ ഒന്ന് സ്ക്കൂൾ തുറക്കുന്ന സമയം , രണ്ട്‌ മഴക്കാലം ഇവയാണ്‌
പ്രിയ സഹോദരങ്ങളേ ഇത്തവണ കുടകൾ വാങ്ങുന്ന നേരത്ത്‌ ഞങ്ങളെ ഒന്ന് സഹായിക്കാമോ . കുടകൾ ഉണ്ടാക്കി വിൽക്കുന്ന ധാരാളം ഭിന്നശേഷിക്കാർ / അംഗപരിമിതർ ആയ സഹോദരങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ട്‌ .

പോളിയോ വന്നവർ, അപകടങ്ങളിൽ സ്‌പൈനൽ കോഡ് ക്ഷതം പറ്റിയവർ, തളർന്ന് കിടക്കുന്നവർ, വീൽചെയറിൽ ജീവിതം തള്ളി നീക്കുന്നവർ. ആകെ അവർക്കുള്ള സ്ഥിര വരുമാനം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രമാണ്.

കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളോ , കുടകൾക്കൊപ്പം സമ്മാനങ്ങളോ നൽകാൻ കഴിവില്ലാത്തവർ .
പക്ഷേ ആ പ്രമുഖ കമ്പനികളുടെ കുടകളോട്‌ കരുത്തിലും ക്വാളിറ്റിയിലും കിട പിടിക്കുന്ന കുടകൾ തന്നെയാണ്‌ ഞങ്ങളുടെ സഹോദരങ്ങളും ഉണ്ടാക്കുന്നത്‌ .
ടു ഫോൾഡ്‌ , ത്രീ ഫോൾഡ്‌, ബ്ലാക്ക്‌ , കളർ , ഫാൻസി , കാലൻ കുട തുടങ്ങി റെസ്റ്റോറന്റുകളിലും തെരുവിലുമൊക്കെ വയ്ക്കുന്ന വലിയ കുടകൾ വരെ ഇവർ ഉണ്ടാക്കുന്നുണ്ട്‌

സ്കൂൾ കുട്ടികൾക്കായി ചാരിറ്റി പ്രവർത്തകർ നൽകുന്ന പഠനോപകരണ വിതരണത്തിൽ കുടകൾ ഉൾപ്പെടുന്നെങ്കിൽ ആ കുടകൾ ഞങ്ങളിൽ നിന്ന് വാങ്ങാമോ ? അത്‌ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക്‌ ഇരട്ടി മധുരം നൽകും തീർച്ച .

ഞങ്ങളുടെ കൂട്ടായ്മയെ പറ്റി അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.facebook.com/Kudakal/

അതിലെ അംഗങ്ങളുടെ ജില്ല തിരിച്ചുള്ള ഫോൺ നമ്പറിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://m.facebook.com/story.php?story_fbid=2366990343358357&id=1846698135387583

ഞാനും അതിൽ ഒരാൾ ആണ്. കുട്ടികളുടെ കുട മുതൽ 2 ഫോൾഡ്, 3 ഫോൾഡ് കുടകൾ ഒക്കെ മികച്ച ക്വാളിറ്റിയിൽ മിതമായ വിലയിൽ ഞാൻ ഉണ്ടാക്കി വരുന്നുണ്ട്. ആവശ്യമുള്ളവർ എന്നെയും എന്റെ സഹോദരങ്ങളെയും വിളിക്കുമല്ലോ. ഞങ്ങൾക്ക് ഒരു സപ്പോർട്ട് നൽകുമല്ലോ

എന്റെ മൊബൈൽ നമ്പർ

9961098161

സ്നേഹപൂർവ്വം

സോഫിമോൾ
തിരുവല്ല
പത്തനംതിട്ട

SHARE

LEAVE A REPLY

Please enter your comment!
Please enter your name here