വിദേശത്ത് ജോലി വാഗ്ദാനം നടത്തി തട്ടിപ്പ്; യുവതി പിടിയിൽ.

0
8

പാലാ: യുവാക്കൾ‍ക്ക് ഗൾഫിൽ‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ.‍ പൂഞ്ഞാർ‍ തെക്കേക്കര, മാങ്കുഴി ഭാഗം വേണാട് വീട്ടിൽ‍ സഖിമോൾ‍ (47) ആണ് പിടിയിലായത്. പരാതിക്കാരനായ പത്തനംതിട്ട സ്വദേശിക്കും സുഹൃത്തിനും ഖത്തറിലുള്ള തൻ്റെ കമ്പനിയിൽ‍ ജോലി നല്‍കാമെന്ന് പറഞ്ഞു മൂന്നര ലക്ഷത്തോളം രൂപ വാങ്ങുകയും, ഗൾഫിൽ എത്തിച്ച ശേഷം വാഗ്ദാന പ്രകാരമുള്ള ജോലിയോ പെർ‍മനൻ്റ് വിസയോ, നല്‍കാതെ വഞ്ചിക്കുകയായിരുന്നു.
യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ‍, പോലീസ് അന്വേഷണം നടത്തുന്നുവെന്നു മനസിലാക്കിയ യുവതി, പാലാ മുരിക്കുംപുഴ ഭാഗത്തെ വാടക വീട്ടിൽ നിന്നും രക്ഷപെടാൻ‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനു പിന്നാലെ യുവതിക്കെതിരെ കൂടുതൽ‍ പരാതി വന്നതിനെ തുടർ‍ന്ന് പാലാ പോലീസ് കേസ് എടുത്തു വിശദമായ അന്വേഷണം നടത്തിവരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here