ഹെലി കാം പരിശീലനത്തിന് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്

0
394

ഏറെ തൊഴിൽ സാധ്യതയുള്ള ഹെലികാം പരിശീലനം ഇന്ന് അപ്രാപ്പ്യമാണ് ..അത്യാധുനിക ഹെലി കാം സംവിധാനങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്നതും എന്നാൽ വളരെ വേഗം ഉപയോഗയൂന്യമാകുന്നതുകൊണ്ടും ആണ് ഇൻസ്റ്റിട്യൂട്ടുകൾ ഇതിനു മുതിരാത്തതു .എന്നാൽ വിദഗ്ദരായ സാങ്കേതിക പ്രവർത്തകരുടെ അഭാവം ഈ രംഗത്ത് ഏറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുമുണ്ട് ..വിവാഹം മറ്റു അനുബന്ധ ആഘോഷങ്ങളുടെ ഭാഗമായി വെറും മുപ്പതു മിനിറ്റോ മറ്റോ ഷൂട്ട്‌ ചെയ്യുന്നതിന് പതിനായിരം രൂപയാണ് ഈടാക്കുന്നത് ..മലയാള സിനിമയിൽ ഇന്ന് ഹെലി കാം ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണ് ..മലയോരമേഖലയിൽ മാത്രമല്ല കേരളത്തിൽ തന്നെ ആദ്യമായാണ് ഹെലി കാം പരിശീലനത്തിന് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാകുന്നത് ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും

മലനാട് ടിവിയുടെ സ്റ്റുഡിയോ ഫ്ലോറിൽ ചിത്രീകരിക്കുന്ന ജ്യോതിർഗമയ എന്ന ഈ പ്രോഗ്രാം എല്ലാ ശനിയാഴ്ചയും കാലത്തു 8 .30  നു ജയ്‌ഹിന്ദ്‌ ടിവി സംപ്രേക്ഷണം ചെയ്യുന്നു

മലയോരമേഖലയിലെ ആദ്യ സമ്പൂർണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പത്തനാപുരത്തു ഉടൻ പ്രവർത്തനം ആരംഭിക്കുന്നു ..ഇന്ത്യാ ദർശൻ ചാരിറ്റബിൾ ട്രസ്റിന്റെയും മലനാട് ടിവിയുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ഇന്ത്യദർശൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനമാണ് പത്തനാപുരത്തെ ഫാത്തിമ ബിഎൽഡിങ്ങിലുള്ള മലനാട് ടിവി സ്റുഡിയോയോട് അനുബന്ധമായി ആരംഭിക്കുന്നത്
..ഡി എസ് ആർ ,പി ടൂ , സോണി എൻ എക്സ്, 2K , 4K തുടങ്ങിയ മികച്ച ക്യാമറകളും ഡി ജെ ഐ , ഇൻസ്പയർ പ്രൊ, ഫാന്റം പ്രൊ 4k ഹെലിക്യാമറകളും കൊറിയൻ കമ്പനിയായ ഡാറ്റാ വീഡിയോയുടെ അത്യാധുനികമായ മൊബൈൽ കാസ്റ്റർ ലൈവ് ടെലികാസ്റ്റിംഗ് സ്റ്റുഡിയോ .ഔട്ട് ഡോർ ബ്രോഡ്കാസ്റ്റിംഗ് വാൻ ,സ്കാർലറ്റ് ,ന്യുയണ്ടോ ,പ്രോട്യുൾസ് സൗണ്ട് എൻജിനീയറിങ് സംവിധാനങ്ങളും സ്റ്റുഡിയോ സൗണ്ട് മിക്സര് വീഡിയോ മിക്സര്തുടങ്ങി ഇന്ത്യയിലെ ആദ്യ വയർലെസ്സ് ടെലിവിഷൻ സംപ്രേക്ഷണമടക്കം പഠിക്കുവാൻ കേരളത്തിൽ ഇത്രയും സജ്ജീകരണമുള്ള മറ്റൊരു സ്ഥാപനവും ഇല്ലെന്നു തന്നെ പറയാം

..സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ മലനാട് ടിവി സ്ഥാപകൻ ആർ ജയേഷ് നേതൃത്വം നൽകുന്ന ഫിലിം ഇസ്റ്റിട്യൂട്ടിനു ദേശീയ അവാർഡ് ജേതാവും ചലച്ചിത്രഅക്കാദമി അംഗം ,സെൻസർബോർഡ് അംഗവും ചലച്ചിത്ര സംവിധായകനുമായ വിജയകൃഷണൻ കോഴ്സ് ഡയറക്ടറാകുന്നു എന്ന പ്രത്യേകതയുമുണ്ട് ..ശ്രീ വിജയകൃഷ്‌ണൻ മലയാളം യുണിവേഴ്സിറ്റിക്കായി തയ്യാർ ചെയ്ത സിലബസ് ആണ് മാനദണ്ഡമായി എടുക്കുന്നത് .

 

മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുമാണ് സ്ഥാപനം ആരംഭിക്കുന്നത് കുറഞ്ഞ ഫീസിൽ മികച്ച നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളിൽ ഫിലിം പഠനത്തിനാഗ്രഹിക്കുന്നവർക്കു ഈ അവസരം പ്രയോജനപ്പെടുത്താം ..മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ചു വളരെ കുറഞ്ഞ ഫീസ് നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത് ആദിവാസി ,മറ്റു നിരാശ്രയരായ കുട്ടികൾക്ക് മുഴുവൻ ഫീസിളവോടെയാകും മലനാട് ടിവിയുടെ ഈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക ,സമർത്ഥരായ വിദ്ധാർത്ഥികൾക്കു പഠനാനന്തരം മലനാട് ടിവിയിൽ സ്റൈഫെന്റോടെ പരിശീലനം നൽകും

ചലച്ചിത്ര താരങ്ങളായ മനുവർമ്മ ,കൊച്ചുപ്രേമൻ,കനകാലതാ  ,രമേശ് വലിയശാല ,ടി ടി ഉഷ ,മഞ്ജു  ,മോഹൻ അയിരൂർ അംബിക മോഹൻ ,ടിനി ഡാനിയേൽ , മധുമേനോൻ , തുടങ്ങിയവരോടൊപ്പം നാടക കുലപതികളായ കൈനകരി തങ്കരാജ് ,കബീർദാസ്,കേരളപുരം ഗോപൻ ,ഈ വർഷത്തെ സംസ്ഥാന അവാർഡ് ജേതാക്കളായ തൃശൂർ ശശാങ്കൻ , ബേബിക്കുട്ടൻ ,ബിമൽ മുരളി തുടങ്ങിയവർ അഭിനയത്തിനും ചലച്ചിത്ര സംവിധായകനും നിരൂപകനും ദേശീയ അവാർഡ് ജേതാവുമായ വിജയകൃഷ്ണനൊപ്പം ,,കെ കെ രാജീവ് ,അനിൽ മുഖത്തല ഡോക്ടർ ബിജു ,എം എ നിഷാദ് , അശോക് ആർ നാഥ് ,ബ്ലെസി അടക്കമുള്ളവരുടെ അനുഭവ പങ്കുവെക്കലുകളും ക്‌ളാസും ഉണ്ടാകും ,

ചലച്ചിത്ര സാങ്കേതിക പ്രവർത്തകരായ മനോജ് പാവുമ്പ ,ദിലീപ്,സെനറ്റ ബാബു ,ബ്രൂസിലി   രാജേഷ് ,മോഹൻദാസ് വൃന്ദാവൻ ,ജി കെ കരുണാകരൻ , വിജയൻ മുഖത്തല ,കണ്ണൻ ,ഗ്രാഫിക്സിൽ ഗിന്നസ് വെർൾഡ് റെക്കോർഡ് ജേതാവായ സജീവ് അബൂബക്കർ,ദിൽഷാദ് ,  തുടങ്ങിയവരും ക്ലാസുകൾ നയിക്കും എല്ലാ സബ്ജെക്റ്റിനോടൊപ്പവും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുമുണ്ടാകും ..അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here