വയറു നിറയ്ക്കുന്നവർ ഒപ്പം മനസും.. മലനാട് ന്യൂസ് മാധ്യമ യാത്രയിൽ നിന്ന് ഡോൺ ബോസ്കോ സണ്ണി എഴുതുന്നു..

0
39

💞 💕

യാത്രകളെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. മലനാട് ന്യൂസ് നയിക്കുന്ന കേരളനവോത്ഥാനമാധ്യമയാത്രയും അതുപോലെ ഒന്നുതന്നെയാണ്.

എന്നാൽ ചില ധാരണ പിശകുകൾ ഇല്ലാതെയില്ല ഈ യാത്രയിലും. ‘നവോത്ഥാന’ യാത്രയിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ് ‘നവോത്ഥാനം’ .

ഒരു കോളേജിലെ വിദ്യാർത്ഥിനി പറഞ്ഞത്
‘നവോത്ഥാനയാത്ര’ എന്നു കേട്ടപ്പോൾ മറ്റേ നവോത്ഥാനം എന്നാണ് കരുതീത് ‘

ഏകദേശം കാസർകോട് അടുപ്പിച്ചായപ്പോൾ ഒരു ചേട്ടായിയോട് വഴി ചോദിക്കാൻ വണ്ടി നിറുത്തി.
‘നിങ്ങളെവിടന്നു വരുന്നു ?’
‘തിരുവനന്തപുരത്തു നിന്നും ‘
‘എവിടേക്കാ പോകുന്നത് ? ‘
‘കാസർകോടേക്ക് ‘
‘ഹയ്യ്‌ എങ്കിപ്പിന്നെ തിരുവനന്തോരത്തുതന്നെ യാത്ര അവസാനിപ്പിച്ചൂടെ ? ‘

ഫുൾ ടീം പ്ലിങ്ങ് !

അതുപോലെ മനസും വയറും നിറപ്പിച്ച ഒന്നാണ് ഇന്നത്തെ ഉച്ചക്കുള്ള സദ്യ.
രാവിലെ 11.30 മണിക്ക് ‘കേരളനവോത്ഥാനമാധ്യമയാത്ര’ ക്കുള്ള ഒരു ആശംസ വീഡിയോ ഷൂട്ട് ചെയ്യാനാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്.
‘മുഴുവൻ ടീമും ഓഫീസിലേക്ക് വരണം ഓരോ ആളെയും കാണണം ‘ എന്നായിരുന്നു . മറുപടി.

യാത്രകളിൽ പ്രധാനമായ ഒന്നാണ് താമസവും ഭക്ഷണവും. പലപ്പോഴും അതൊരു കഠിനമായ പരീക്ഷണം പോലെ കടന്നുപോകുന്നു എങ്കിലും ഇന്നുച്ചക്ക് ശ്രീ നടരാജൻ സാറിന്റെ ഓഫീസിൽ എത്തിയപ്പോൾ സ്റ്റാഫ് മുഴുവൻ വന്ന് ഞങ്ങളെ സ്വീകരിക്കുകയായിരുന്നു.
മധുരം നൽകി സ്വീകരണം. (ആ പായസത്തിന്റെ പേര് എനിക്കറിയില്ല . ഞാനതിനെ ❤സ്നേഹപ്പായസം💕 എന്നു വിളിക്കുന്നു)

തുടർന്ന് ആദ്ദേഹത്തിന്റെ വ്യാവസായിക മേഖലകളെക്കുറിച്ച് ഒന്നു വിശദീകരണം നൽകിയ ശേഷം മുഴുവൻ ടീമിനെയും ഉച്ചയൂണിന് ക്ഷണിച്ചു.
പാലക്കാട് Top in Town പ്രൊഫഷണൽ കാറ്ററിങ്ങ് കമ്പനിയാണ്. അതുകൂടാതെ പല സംരംഭങ്ങളുടെയും തലപ്പത്ത് അദ്ദേഹമുണ്ട്.

ഉച്ചക്കുള്ള ഊണ് അദ്ദേഹവും സ്റ്റാഫും ചേർന്ന് ഞങ്ങൾക്ക് വിളമ്പി തന്നു. മനസും വയറും നിറഞ്ഞ സദ്യ.

അതിശയപ്പെടുത്തുന്ന വേറെയും ഒരു വാഗ്ദാനം കൂടെ അദ്ദേഹം നൽകി.
‘ജൈവ കൃഷി ചെയ്യാൻ ആളുണ്ടെങ്കിൽ അതിനുള്ള സ്ഥലം മലനാട് ന്യൂസിന് നൽകാൻ തയ്യാറാണ് ‘

ഇതിലും സുന്ദരമായ കാഴ്ചകൾ മനസും വയറും നിറപ്പിക്കുന്നത് ഇനിയും ഈ യാത്രയിലുടനീളം ഞങ്ങളെ കാത്തിരിക്കുന്നുണ്ടാവണം.

ഇന്നിപ്പോൾ പാലക്കാട് ധോണിയിലാണ് . ലീഡ് കോളേജിൽ . വിശേഷങ്ങൾ തത്സമയം ഉണ്ടാകും കാണുമല്ലോ .

💞

With കുറത്തിയാടൻ പ്രദീപ് Jayesh R Malanadu Anilkumar Gopalan Sarath Unni Vishnu Ganga Pradeep Sivasankar

SHARE

LEAVE A REPLY

Please enter your comment!
Please enter your name here