മുംബൈയിൽ വിമാനങ്ങൾ നേർക്കുനേർ .അപകടം ഒഴിവായി

0
12

മുംബൈ: മുംബൈയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവായി. 32,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന എയർ ഫ്രാൻസ് വിമാനവും അബുദാബിയിൽനിന്ന് കാഠ്മണ്ഡുവിലേക്ക് വരുകയായിരുന്ന വിമാനവും തമ്മിലാണ് നേര്‍ക്കുനേര്‍ വന്നത്.

വിമാനത്തിലെ അപകട മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചതിന തുടർന്ന് പൈലറ്റുമാർ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് വന്‍ അപകടം തലനാരിഴയ്ക്ക് ഒഴിവായത്.

എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ഉദ്യോസ്ഥനെ ജോലിയിൽനിന്ന് മാറ്റി നിർത്തി. പാകിസ്ഥാന്റെ വ്യോമപാത അടച്ചതിനെ തുടർന്ന് മുംബൈ മേഖലയിൽ ഫെബ്രുവരി 27 മുതല്‍ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here