മലനാട് ന്യൂസിന്റ സമര സന്നാഹത്തിനൊപ്പം അണിചേരാൻ സന്നദ്ധനായി എഴുത്തുകാരനും, മുൻ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററുമായ ശ്രീ എം പി വീരേന്ദ്രകുമാർ..

0
92

നല്ല ഭക്ഷണം നമ്മുടെയെല്ലാം അവകാശമാണെന്ന ഭരണഘടനാ നിയമം നിലനിൽക്കുമ്പോഴും, മായം ചേർന്ന, കീടനാശിനികൾ ചേർന്ന ഭക്ഷണം കഴിക്കേണ്ടി വരുന്ന നമ്മുടെ സമൂഹത്തിന്റെ ദുരവസ്ഥയെ തുറന്നു കാട്ടാനും, മണ്ണും വെള്ളവും സംരക്ഷിക്കാനുമുള്ള മാധ്യമ ധർമ്മം ഏറ്റെടുത്തു കൊണ്ട് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലൂടെ ചർച്ചയും പഠനവുമായി രണ്ടര മണിക്കൂർ തൽസമയ സംപ്രേക്ഷണമേറ്റെടുത്ത് മുന്നേറുന്ന മലനാട് ന്യൂസ് കോഴിക്കോടെത്തുമ്പോൾ ആ സമര സന്നാഹത്തിനൊപ്പം അണിചേരാൻ സന്നദ്ധനായി എഴുത്തുകാരനും, മുൻ കേന്ദ്രമന്ത്രിയും, മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്ററുമായ ശ്രീ എം പി വീരേന്ദ്രകുമാർ…

ഈ മാധ്യമയുദ്ധത്തിൽ മാതൃഭൂമിയും അണിചേരേണ്ടതിന്റെ ആവശ്യത്തെപ്പറ്റി അദ്ദേഹം മലനാട് ന്യൂസ് ടീമിനോട് മനസ്സു പങ്കുവച്ചു…
നാളെ വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രകൃതി സംരക്ഷണ പരിപാടിയായ ന്യൂസ് വാറിന് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു…

മലനാട് ന്യൂസ് എം ഡി ശ്രീ R ജയേഷ് എഴുതുന്നു…

വിഷരഹിത കേരളം ആരോഗ്യമുള്ള ആവാസവ്യവസ്ഥ’
എന്ന സന്ദേശമുയർത്തി മലനാട് ന്യൂസ് ആരംഭിച്ച കേരള നവോത്ഥാന മാധ്യമ യാത്രക്ക് പൂർണ്ണ പിന്തുണയേകി *മാതൃഭൂമി സി.എം .ഡി .എം .പി .വീരേന്ദ്രകുമാർ*

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഒരു ആലോചനായോഗം കൂടുന്നതിനും പൂർണ്ണമായും ഭക്ഷ്യ സുരക്ഷയും പ്രകൃതിസംരക്ഷണവും തിരികെ നേടാനാകും വിധം ഒരു ജനകീയ ചർച്ച വിളിച്ചു ചേർക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

പ്രകൃതി സ്നേഹിയും മനുഷ്യാവകാശ പ്രവർത്തകനുമായ സാഹിത്യകാരൻ ,മുൻ മന്ത്രി ,പത്രാധിപർ ,മുൻ ലോകസഭാസാമാജികൻ എന്നീ നിലകളിലെ അതികായകനായ വീരേന്ദ്രകുമാർ സാറുമൊത്തുള്ള അഭിമുഖം ഞങ്ങൾക്ക് ഏറെ കരുത്തു പകർന്നു. ..

ഇന്ന് അങ്ങ് ഞങ്ങളുടെ ഉള്ളിൽ തെളിച്ച ഈ ദീപം കേരള സമൂഹത്തിൽ ഒരു വൻ ജ്വാലയായി മാറ്റാൻ ടീം മല നാട് ഒന്നടങ്കം ശ്രമിക്കും .. *വരൂ .. നീതിയില്ലെങ്കിൽ നമുക്കൊരു തീയായ് മാറാം*

LEAVE A REPLY

Please enter your comment!
Please enter your name here