കെ വി ദയാൽ എന്ന പാഠപുസ്തകം..

0
57

ജോസ് അക്കരക്കാരൻ എഴുതുന്നു..

പ്രകൃതിയുടെ കയ്യൊപ്പ്
(Natures Signature Foundation – NSF)
1986 ല്‍ ഒരേ ഭൂമി ഒരേ ജീവന്റെ (One Earth One Life) സാരഥിയായിരുന്ന പ്രൊഫ.ജോൺസി ജേക്കബിന്റെ മേല്‍നോട്ടത്തില്‍, കാസര്‍കോഡ് ജില്ലയിലെ കോട്ടഞ്ചേരി കാട്ടിനുള്ളില്‍ വച്ച് നടത്തിയ പ്രകൃതിപഠന സഹവാസത്തില്‍, ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലുള്ള ശ്രീ.കെ വി ദയാല്‍ തന്റെ സ്കൂൾ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമായി പങ്കെടുത്തു. ഈ സഹവാസം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ‘വേമ്പനാട് നേച്ചര്‍ ക്ലബ്’ എന്ന ഒരു പരിസ്ഥിതി സംരക്ഷണ സംഘടനയ്ക്ക് രൂപം നല്‍കി. WWF ല്‍ രജിസ്റ്റര്‍ ചെയ്ത് ക്ലബിന്റെ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ഇതോടൊപ്പം, പ്രകൃതി ചികിത്സ ആചാര്യനായ ശ്രീ.സി ആര്‍ ആര്‍ വര്‍മ്മയുമായി സഹകരിച്ച് പ്രകൃതി ജീവന സന്ദേശങ്ങൾ പാലിക്കാനും, പ്രവര്‍ത്തിക്കാനുമായി തുടങ്ങി.

1992 ല്‍ പ്രൊഫ.ജോൺസിയുടെ നേതൃത്വത്തില്‍ ‘കേരള ജൈവ കര്‍ഷക സമിതി’ യുടെ പ്രവര്‍ത്തനം ആരംഭിച്ചു. പ്രകൃതി സംരക്ഷണത്തിനും, ഇതിന്റെ ആശയങ്ങൾ പ്രചരിപ്പിച്ചതിനുമുള്ള അംഗീകാരമായി 2006 ല്‍ കേരള ഗവണ്മെന്റ് ‘വനമിത്ര’ പുരസ്‌കാരം നല്‍കി ശ്രീ.ദയാലിനെ ആദരിച്ചു.

ശ്രീ.ദയാലിന്റെ ശ്രമഫലമായി 2011 ല്‍ എം ജി യൂണിവേഴ്സിറ്റിയില്‍ ‘ഓര്‍ഗാനിക് ഫാര്‍മിംഗ്’ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തുടക്കം കുറിച്ചു. കോഴ്സിന്റെ സംഘാടകനും, മുഖ്യ അദ്ധ്യാപകനുംഇദ്ദേഹമാണ്. കോഴ്സ് വളരെ നല്ല രീതിയില്‍ മുന്നോട്ട് പോയതിനാല്‍ ‘ഓര്‍ഗാനിക് ഫാര്‍മിംഗ്’ ഡിപ്ലോമ കോഴ്സിനും എം ജി യൂണിവേഴ്സിറ്റിയില്‍ തുടക്കമിട്ടു. ഇതിനെത്തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും’ഓര്‍ഗാനിക് ഫാര്‍മിംഗ്’ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് തുടക്കമായി. ‘ഓര്‍ഗാനിക് ഫാര്‍മിംഗ്’ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായി പഠനം പൂര്‍ത്തിയാക്കിയ എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ശ്രീ.എം ആര്‍ ഉണ്ണിയുടെ ശ്രമഫലമായി ഒരു ‘ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാര്‍മിംഗ് ആൻഡ് സസ്‌റ്റൈനബിൾ അഗ്രിക്കൾച്ചര്‍'(IUCOFSA) എന്ന ഒരു സ്ഥാപനത്തിനും എം ജി യൂണിവേഴ്സിറ്റിയില്‍ തുടക്കം കുറിച്ചു. ഇതേ സമയത്തു തന്നെ ശ്രീ.ദയാല്‍ സമൂഹത്തിന്റെ സമഗ്ര ആരോഗ്യം മുന്നില്‍ കണ്ടുകൊണ്ട്, ‘ഇക്കോളജി’ എന്ന ശാസ്ത്രം അടിസ്ഥാനമാക്കിക്കൊണ്ട് ‘ഹെല്‍ത്ത് ആൻഡ് ഇക്കോളജി’ എന്ന ചികിത്സാ സംവിധാനത്തിന് തുടക്കമിട്ടു.

പുതിയ ഒരു വിദ്യാലയത്തിന്റെ രൂപീകരണത്തിനായി ഡോ.വിധു, ശ്രീമതി.സുമാദേവി എന്നിവര്‍ ചേര്‍ന്ന് ‘യശോദ ഫൗണ്ടേഷൻ’ രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് 2017 ല്‍ LKG മുതല്‍ മൂന്നാം സ്റ്റാൻഡേര്‍ഡ് വരേയുള്ള ഒരു വിദ്യാലയം ‘പാഠശാല’ എന്ന പേരില്‍ കൊച്ചുകുട്ടികൾക്കായി പത്തനംതിട്ട ജില്ലയിലെ കല്ലുപാറയില്‍ ആരംഭിച്ചു. ഈ പ്രവര്‍ത്തങ്ങൾ കൂടുതല്‍ കാര്യക്ഷമമാക്കുവാനായി ഇരുവരും ശ്രീ.ദയാലിന്റെ ഉപദേശത്തില്‍ പ്രകൃതിയുടെ കയ്യൊപ്പ് (Natures Signature Foundation – NSF) എന്ന ലാഭേച്ഛയില്ലാത്ത (non profit) കമ്പനി 2017 ല്‍ രജിസ്റ്റര്‍ ചെയ്തു.

2108 ല്‍ മുതിര്‍ന്നവര്‍ക്കായി ‘വാനപ്രസ്ഥം’ എന്ന പേരില്‍ ഒരു പുതിയ പാഠ്യപദ്ധതി 5 ബാച്ച് പലയിടങ്ങളിലായി (കല്ലുപാറ, പാണ്ടനാട്, എറണാകുളം, ഏറ്റുമാനൂര്‍) ആരംഭിച്ചു. ഇതിനോടനുബന്ധമായി ‘ഡിവൈൻ മദര്‍’ എന്ന ഒരാശയവും, യുവതീയുവാക്കൾക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി ‘യഥാര്‍ത്ഥ ഇണ’ യെ (True Mate) കണ്ടെത്തുന്ന ഒരു പദ്ധതി കൂടി ലക്ഷ്യമിടുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here