മാധ്യമ നവോത്ഥാന യാത്രയുടെ മൂന്നാം ദിവസത്തിൽ ഉയർന്നത് ഖണ്ഡിക്കാനാവാത്ത ചോദ്യങ്ങൾ..

0
51

മലനാട് ന്യൂസിന്റെ മാർക്കറ്റിംങ്ങ് ഹെഡ് ഡോൺ ബോസ്ക്കോ സണ്ണി എഴുതുന്നു.

നമുക്ക് വേണ്ടത് കാടുകളാണോ അതോ കൃഷിയിടങ്ങളാണോ ?

ഇന്നലെ ഉയർന്നുവന്ന വളരെ മികച്ച ചോദ്യങ്ങളിൽ ഒന്നായിരുന്നു അത് . വയനാട് ഏഷ്യയുടെ ശ്വാസകോശമെന്നാണ് നമ്മൾ പറഞ്ഞിരുന്നത്. ഇന്ന് ആ വയനാട്ടിൽപ്പോലും എ. സി യുടെ ശീതിളിമ ഇല്ലായെങ്കിൽ നമുക്ക് കഴിഞ്ഞുകൂടാൻ വയ്യാണ്ടായിരിക്കുന്നു.

അതുപോലെ നമ്മൾ കരുതുംപോലെ ഈ തലമുറ അലസമായ ഗമനത്തിൽ അല്ല മറിച്ച് ചുറ്റുമുള്ള കാഴ്ചകളിൽ അവരുടെ ദൃഷ്ടി സസൂക്ഷ്മം പാഞ്ഞു പോകുന്നുണ്ട് ഓരോ വിഷയങ്ങളിലേക്കും. നിർദ്ദേശങ്ങൾ കണ്ടെത്തലുകൾ ആവശ്യങ്ങൾ ഉയർത്തുന്നത് ഇന്നത്തെ യുവ തമുറയാണ്.

‘മുൻപ് ഈ കവല അറിയപ്പെട്ടിരുന്നത് ഞങ്ങളുടെ കോളേജിന്റെ പേരിലായിരുന്നു. എന്നാലിപ്പോൾ അറിയപ്പെടുന്നത് കോർപ്പറേഷൻ കൊണ്ടുത്തള്ളുന്ന വേസ്റ്റിന്റെ രൂക്ഷഗന്ധത്തിന്റെ പേരിലാണ് …ഇതു മാറാനെന്താണ് പോംവഴി
…? ‘
ചോദ്യം ചോദിക്കുന്നത് കൽപ്പറ്റ ഗവ കോളേജിലെ അമൃതയാണ്.
നമ്മളെന്തു മറുപടി നൽകും ? എന്തു പോംവഴിയാണ് നമുക്കുള്ളത് ?
വേസ്റ്റ് മാനേജ്മെന്റ് പ്രശ്നം ഇത്രയധികം രൂക്ഷമായ എന്നാൽ അതിലേറെ ലാഘവത്തോടെ ആ പ്രശ്നത്തെ കാണുന്ന ഇത്രയധികം വിദ്യാസമ്പന്നരെന്നു നടിക്കുന്ന വേറൊരു ജനത ഈ ലോകത്തുണ്ടാവില്ല.

ഈ സംവാദങ്ങളിലേക്കാണ് മലനാട് ന്യൂസ് നിങ്ങളെ ക്ഷണിക്കുന്നത്.

കേരള നവോത്ഥാന മാധ്യമയാത്ര – നാലാം ദിവസം കൊണ്ടോട്ടി ബ്ലോസ്സം കോളേജിൽ നിന്നും ആദ്യ വേദി.

ഒപ്പം അതിഥിയായി വന്ന ഡോ അശ്വതി സോമനോടൊപ്പം .

SHARE

LEAVE A REPLY

Please enter your comment!
Please enter your name here