മലനാട് ന്യൂസ് മാധ്യമ നവോത്ഥാന യാത്ര രണ്ടാം ദിന പര്യടനം പൂർത്തിയാക്കി..

0
81

മലനാട് ന്യൂസ് ചാനലിന്റെ നവോത്ഥാന യാത്രകണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ അതിന്റെ രണ്ടാം ദിവസത്തെ പര്യടനം പൂർത്തിയാക്കി.

രാവിലെ കൃഷ്ണമേനോൻ മെമ്മോറിയൽ കോളജിലെ വിദ്യാർത്ഥി സദസ്സിനു മുന്നിൽ നിന്നും യാത്ര തുടർന്ന് ഉച്ചയ്‌ക്ക് മാഹി ഡെന്റൽ കോളജിലെത്തിയ മലനാട് ന്യൂസ് സംഘത്തിന്റെ യാത്രാംഗങ്ങൾക്ക് ഡെനെറ്ൽ കോളജ് വിദ്യാർത്ഥികളും അദ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്,

നഗരസഭാംഗം ശ്രീ പള്ളിയൻ പ്രമോദ്, Dr മഹേഷ് മങ്കലാട്ട്, കലാപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ എംജി രഞ്ജിത്ത്, ലൗവ് പ്ലാസ്റ്റിക് സാമൂഹ്യ മയ്യഴി സ്ലോഗൻ സെക്രട്ടറി ശ്രീ രാജലക്ഷ്മി CK, മാതൃഭൂമി മാഹി ലേഖകനായ ശ്രീ എൻ വി അജയകുമാർ, എന്നിവരോടൊപ്പം മലനാട് ന്യൂസ് എഡിറ്റർ ശ്രീ കുറത്തിയാടൻ പ്രദീപ് ,MD ശ്രീ ജയേഷ് R എന്നിവർ വിദ്യാർത്ഥികളുമായി പരിസ്ഥിതി സംബന്ധമായ വിഷയത്തെ മുൻനിറുത്തി സംവദിച്ചു,

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കിയ മലനാട് ന്യൂസിന്റെ ഇന്നത്തെ ആദ്യ സംവാദം വയനാട് പാർളമെന്റ് മണ്ഡലത്തിൽ WMO കോളജ്:ലാണ്‌…
രാവിലെ 10ന് ആരംഭിക്കുന്ന സംവാദപരിപാടിയിൽ MLA ശ്രീ എം ഒ കേളു പരിസ്ഥിതി പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്നതായിരിക്കും..

LEAVE A REPLY

Please enter your comment!
Please enter your name here