ആരാവും നമുക്കൊരു മെട്രോ ട്രെയിൻ സംവിധാനം വേണമെന്ന് ആദ്യം സഭയിൽ അവതരിപ്പിച്ചത്?

0
984

മെട്രോ ഓടിത്തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ രാജ്യത്തിന് സമർപ്പിച്ചു ഒട്ടേറെ പുതുമകൾ അവകാശപ്പെട്ടുകൊണ്ടാണ് മെട്രോ കൊച്ചി , രാജ്യത്തിന് സമർപ്പിച്ചതെങ്കിലും പ്രധാനമന്ത്രിയോടൊപ്പം മെട്രോയിൽ സഞ്ചരിച്ചവർ, ഇരുന്നവർ ,കിടന്നവർ ഒക്കെയായി ഒന്നര ദശാബ്ദങ്ങൾക്കുമപ്പുറം നമ്മുടെ ഒരു നിയമ സഭാസാമാജികൻ സ്വപ്നംകണ്ട കേരള സർക്കാരിന്റെ സ്വന്തം മെട്രോ സർവിസ് വളരെ അപഹാസ്യമായി ഇന്ന് ചർച്ചചെയ്യപ്പെടുന്ന …ഈ അവസരത്തിലാണ് ഏറെ പ്രാധാന്യമുള്ള ഒരു വാർത്താ ഇടത്തെ കുറിച്ച് മലനാട് ന്യുസ്  ചിന്തിച്ചത് ? ആരാവും നമുക്കൊരു മെട്രോ ട്രെയിൻ സംവിധാനം വേണമെന്ന് ആദ്യം സഭയിൽ അവതരിപ്പിച്ചത്?

ആരാവും അതിനു ചുക്കാൻ പിടിച്ചത് ?

ആരെയാവും അതിനുള്ള നിയോഗം ഏൽപ്പിക്കാൻ ശ്രമിച്ചത്? തുടങ്ങി ഒട്ടേറെ ചിന്തകൾ കാരണം പഴയ വാർത്താ ശകലങ്ങൾ തപ്പിയപ്പോൾ അതാ സാക്ഷാൽ എറണാകുളം എം.പി ശ്രീ കെ വി തോമസ് മനസുതുറക്കുന്നു ..മാതൃഭൂമി ന്യൂസിന്റെ  ജൂൺ പതിനഞ്ചം തീയതി സംപ്രേക്ഷണം ചെയ്ത  നാട്ടുവാർത്തയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത് ജിയോ ടിവിയിൽ മാതൃഭൂമി ന്യൂസിൽ ഈ വാർത്ത കാണാം  .._” അതേയ് ഈ കൊച്ചി മെട്രോ എന്നല്ല കേരളത്തിന് ഒരു മെട്രോ സംവിധാനം വേണം ,താൻ ഈജിപ്തിൽ ഈ സംവിധാനം കണ്ടിട്ടുണ്ട് ..അത് നാടിനു ഗുണം ചെയ്യും .ഇത് പറഞ്ഞത് ആരാണെന്നല്ലേ ..2001 ലാണ് സംഭവം അന്നത്തെ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാർ ആണ് സഭയിൽ ഇക്കാര്യം ആദ്യമായി അവതരിപ്പിക്കുന്നത് !..

ഇന്ന് മെട്രോമാനെന്നും നാളെ രാജ്യത്തിൻറെ പ്രഥമ പൗരനെന്നും (ചിലപ്പോൾ ആയിക്കൂടെന്നില്ല) അറിയപ്പെടാവുന്ന ഇ ശ്രീധരൻ സാറിനെ തന്നെയാണ് അദ്ദേഹം ഇക്കാര്യത്തിന്റെ വ്യക്താവായി സൂചിപ്പിച്ചതെന്നും കേൾക്കുമ്പോൾ
ഗണേഷ് കുമാർ എന്ന യുവ മന്ത്രിയുടെ ദീർഘ വീക്ഷണത്തോടെയുള്ള സാമൂഹിക ഇടപെടലിനെ നമുക്ക് അതിൽ ദർശിക്കാനാകും.  ഈജിപ്തിൽ കൊയറോ മെട്രോ ദര്ശിച്ച ഗണേഷ് കുമാർ മുൻപ് കൽക്കത്തയിൽ ചരക്കു ഗതാഗതത്തിനായി മാത്രംഉപയോഗിച്ച മെട്രോ ട്രെയിൻ സംവിധാനത്തിൽ എന്തുകൊണ്ട് സുഖകരമായ യാത്രാ
സംവിധാനവും ഒരുക്കിക്കൂടാ എന്ന് സഭയിൽ അവതരിപ്പിക്കുമ്പോൾ താൻ സന്നിഹിതനാണെന്നു കെ വി തോമസ് പറയുന്നു ..ഇന്ന് എതിര്പക്ഷത്തുള്ള ആളാണെങ്കിലും സത്യം തുറന്നു പറയാൻ മടികാട്ടാത്തതിന് കെ വി തോമസിനും അഭിനന്ദനങ്ങൾ  . ഇക്കാര്യം സ്ഥിതീകരിക്കാൻ ഗണേഷ്‌കുമാറുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം നാട്ടുകാരുടെ യാത്രാദുരിതം തീരട്ടെ പിന്നീട് നമുക്ക് വിവാദമാകാം എന്നാണ് പ്രതികരിച്ചത് എന്തായാലും മലനാട് ന്യുസിന്റെ അഭിനന്ദനങ്ങൾ ശ്രീ ഗണേഷ് കുമാർ ..കേരളത്തിലെ മാലിന്യസംസ്കരണം എങ്ങിനെ പരിഹരിക്കാം എന്ന് പഠിക്കാൻ പലവട്ടം വിദേശ സഞ്ചാരം നടത്തിയ ജനപ്രതിനിധികളുള്ള നാട്ടിൽ അങ്ങ് ഈജിപ്തിൽ കണ്ട സംവിധാനം നാട്ടിൽ നടപ്പിലാക്കാൻ ആഗ്രഹിച്ചു ..സാക്ഷാത്കാരത്തിനായി ഇണങ്ങിയും പിണങ്ങിയും സർക്കാരുകൾ കളിച്ചപ്പോൾ കാലം 2017 ആയി എന്ന് മാത്രം .ദീർഘവീക്ഷണമുള്ള ജനപ്രതിനിധികൾ വരണം നാട് നന്നാകാൻ ..

ഇനി ചില കൊച്ചി മെട്രോ വിശേഷങ്ങൾ
ഇന്ത്യയുടെ എട്ടാമത്തെ ഇന്റർ സിറ്റി മെട്രോ  സർവീസ് ആണ് കൊച്ചി മെട്രോ
നീളം 13 കിലോമീറ്റർ .
ചിലവായ തുക 5181 കോടി
25 കിലോമീറ്ററുകളിലായി 22 സ്റ്റേഷനുകളാണ് വിവക്ഷിക്കുന്നത്
ഏറ്റവും വേഗത്തിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ മെട്രോ എന്ന ഖ്യാതികൂടി നമുക്ക് സ്വന്തം ( അധികാര വടംവലികളിൽ മെട്രോമാന് സമാധാനം നഷ്ടപ്പെടുത്താതിരുന്നെങ്കിൽ “ഷിപ്ര നിർമ്മാണി” എന്ന് വിളിക്കേണ്ടി വന്നേനെ ) ഭാഗ്യം നമ്മുടെ കൂട്ടരാൽ ശ്രീധരൻ സാർ രക്ഷപെട്ടു ..
ഉപഭോഗത്തിന്റെ കാൽ ഭാഗം സോളാർ എനർജി ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ മെട്രോ
ഇരുപത്തിമൂന്നു സോളാർ പാനലുകളിൽ നിന്നായി 2 .3 മെഗാവാട്ട് വൈധ്യുതിയാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത് വൈകാതെ 4 മെഗാവാട്ട് ആക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
നാലായിരത്തോളം മെട്രോ സ്പാനുകളിലായി തിരസ്‌ചീനമായ പൂന്തോട്ട നിർമാണവും ആരംഭിച്ചു ഇക്കോ ഫ്രണ്ട്‌ലി നിലയിൽ നഗര മാലിന്യങ്ങൾ ഉപയോഗിച്ചാകും ഗാർഡന്റെ ചെടികളുടെ സംരക്ഷണം

ഏറിയപങ്കും മെട്രോ ജീവനക്കാർ സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത
ഭിന്നലിംഗക്കാർക്കും പ്രത്യേക പരിഗണന നൽകി ജോലി നൽകിയിരിക്കുന്നു നമ്മുടെ മെട്രോ..നോക്കൂ അതും രാജ്യത്ത് ആദ്യമാണ് ..

ആദ്യ സംസ്ഥാനസർക്കാർ സ്ഥാപനമാണ്  ഇത്തരത്തിൽ ഇന്ത്യയിൽ “കൊച്ചി മെട്രോ!”
800 കോടിയുടെ മുടക്കുമുതൽ പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോ പ്രോജെക്ടറും കൊച്ചിയിലേക്ക് വരികയാണ് ..ജല ഇടനാഴികളാൽ ബന്ധിക്കപ്പെടുന്ന ചെറുദ്വീപുകളിലേക്കും നാളെ മെട്രോ കടന്നു വരും മെട്രോ സഞ്ചാരികൾക്കു സൗജന്യ സൈക്കിൾ സവാരി ലഭ്യമാണ് നഗരം ചുറ്റാൻ ..സൗജന്യ വൈഫൈ സഞ്ചാരികളെ  ഏറെ ആകർഷിക്കും .

കുസാറ്റ്   അക്ക്വ പെയിന്റിംഗ് മൂലം ചുവരുകൾ മനോഹരമാക്കിയിട്ടുണ്ട്
അതിലേറെ രസകരവും ആസ്വാദ്യകരവുമായതു കേരളത്തിന്റെ തനതു വാദ്യഉപകാരണമായ ചെണ്ടമേളത്തോടെയാകും വാതിലുകൾ തുറന്നടയുക
..കൂട്ടുകാരെ ഇത്രയും സവിശേഷതകളാൽ ലോകം ഉറ്റുനോക്കുന്ന കേരള മെട്രോ സർവീസ് അല്ലങ്കിൽ കൊച്ചി മെട്രോയുടെ ഉൽഘാടന മഹാമഹം തരംതാണ രഷ്ട്രീയ ട്രോളുകളാൽ മറ്റു രാജ്യക്കാർക്കു ചിരിക്കാൻ വകയുണ്ടാക്കി കൊടുക്കണോ ..” ആദ്യം രാജ്യനന്മ പിന്നെ വിവാദം !” മെട്രോയുമായി വിവാദങ്ങൾ കൊടികുത്തി വാഴുമ്പോൾ അവകാശ വാദങ്ങളൊന്നുമുന്നയിക്കാതെ ഗണേഷ് കുമാർ  പറയുമ്പോൾ കൊച്ചി മെട്രോയ്ക്കുവേണ്ടി അഹോരാത്രം പണിയെടുത്ത പലരും ഈ വിവാദങ്ങൾ കണ്ടും കേട്ടും  മനസ്സിൽ ചിരിക്കുന്നുണ്ടാവാം

ആർ ജയേഷ് .മലനാട് ന്യുസ്

SHARE

LEAVE A REPLY

Please enter your comment!
Please enter your name here