ലോക വൃക്കദിനം

0
3

സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും മരുന്നു വിതരണവും

കൊല്ലം: ലോക വൃക്കാരോഗ്യ ദിനത്തോടനുബന്ധിച്ച് സേവ് കിഡ്‌നി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2019 മാര്‍ച്ച് 14, വ്യാഴാഴ്ച കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശമായ വൃക്കാരോഗ്യം എല്ലാവര്‍ക്കും, എവിടെയും എന്ന ആശയം ആസ്പദമാക്കി കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍.
ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെ വൃക്ക രോഗനിര്‍ണയത്തിന്റെ പ്രാധാന്യം എന്ന വിഷയം ആധാരമാക്കിയുള്ള സെമിനാറിനും പ്രമുഖ നെഫ്രോളജിസ്റ്റും സേവ് കിഡ്‌നി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. പ്രവീണ്‍ നമ്പൂതിരി നേതൃത്വം നല്‍കും.
പ്രമേഹബാധിതര്‍, അധിക രക്തസമ്മര്‍ദ്ദവും കൊളസ്റ്ററോളും ഉള്ളവര്‍, വൃക്കരോഗത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളവര്‍, ഡയാലിസിസ് നടത്തിയവരും നിര്‍ദ്ദേശിക്കപ്പെട്ടവരും, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും സര്‍ജറി നിര്‍ദ്ദേശിക്കപ്പെട്ടവരും തുടങ്ങി വൃക്കകളുമായി ബന്ധപ്പെട്ട വിവിധ രോഗങ്ങളും അനുബന്ധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന എല്ലാ പ്രായക്കാരുമായ സ്ത്രീപുരുഷന്മാര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം്.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് വൃക്കരോഗമുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതിനും തുടര്‍ ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സൗകര്യമുണ്ടാകും. ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യും. രജിസ്‌ട്രേഷനും ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷനും സൗജന്യമായ ക്യാമ്പില്‍ സൗജന്യ രക്തസമ്മര്‍ദ്ദ പരിശോധനയ്ക്കും പ്രമേഹ പരിശോധനയ്ക്കും അവസരം ലഭിക്കും.
ഇതോടൊപ്പം റിട്രീറ്റ് എന്ന പേരില്‍ സമഗ്ര വൃക്കരോഗ പ്രതിരോധ അവബോധവും നേരത്തെയുള്ള രോഗനിര്‍ണയവും ലക്ഷ്യമിട്ട് സേവ് കിഡ്‌നി ഫൗണ്ടേഷന്‍ ആവിഷ്‌കരിക്കുന്ന മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പ്രചരണ പദ്ധതിക്കും തുടക്കമാകും. ക്യാമ്പ് രജിസ്‌ട്രേഷന് 9746466440, 974611 4444 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പത്രസമ്മേളനത്തില്‍ സേവ് കിഡ്‌നി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയും പ്രമുഖ നെഫ്രോളജിസ്റ്റുമായ ഡോ. പ്രവീണ്‍ നമ്പൂതിരി വൃക്കരോഗ ദിനാചരണ പരിപാടികള്‍ വിശദീകരിച്ചു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here