തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളായി ;ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ 11ന്, കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 23ന്

0
23

ലോക്സഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു, രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തുടക്കമാകും. കേരളത്തിൽ ഏപ്രിൽ 23നാകും വോട്ടെടുപ്പ്. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി പൂർത്തിയാക്കും. പരസ്യപ്രചാരണത്തിന് ഇന്നുമുതൽ നാൽപ്പത്തി മൂന്ന് ദിവസമാണ് കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് കിട്ടുക. കൃത്യം ഒരു മാസം കഴിഞ്ഞ് മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.ഏപ്രിൽ 11ന് തുടങ്ങി മെയ് 19ന് അവസാനിക്കുന്ന തരത്തിലാണ് രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തുക.

മാർച്ച് 28ന് കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ നാല് ആണ് നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ അഞ്ചിന് നാമനിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.കർണാടക, മണിപ്പൂർ രാജസ്ഥാൻ ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആസം ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് ഘട്ടമാഉയി തിരഞ്ഞെടുപ്പ് നടക്കും.ഝാർഗണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സുരക്ഷാ ഭീഷണി ഏറെ നിലനിൽക്കുന്ന ജമ്മു കശ്മീരിൽ ആറ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവുക.
വിഷു, ഈസ്റ്റർ അട
ക്കമുള്ള എല്ലാ ആഘോഷങ്ങളും കഴിഞ്ഞതിന് ശേഷമാണ് കേരളത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു. മുൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും നിരവധി മാറ്റങ്ങളാണ് ഇക്കുറി ഉള്ളത്. രാജ്യത്തെ 10 ലക്ഷം ബൂത്തുകളിലും വി വി പാറ്റ് വോട്ടിംഗ് യന്ത്രങ്ങണ് ഉപയോഗിക്കുക. സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ ഇക്കുറി വോട്ടിംഗ് മെഷീനിൽ ഉണ്ടായിരിക്കും. മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി പൂർത്തിയാക്കും. പരസ്യപ്രചാരണത്തിന് ഇന്നുമുതൽ നാൽപ്പത്തി മൂന്ന് ദിവസമാണ് കേരളത്തിലെ സ്ഥാനാർത്ഥികൾക്ക് കിട്ടുക. കൃത്യം ഒരു മാസം കഴിഞ്ഞ് മെയ് 23ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

മാർച്ച് 28ന് കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഏപ്രിൽ നാല് ആണ് നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. ഏപ്രിൽ അഞ്ചിന് നാമനിർദ്ദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം പ്രതീക്ഷിച്ചതിലും വൈകിയെങ്കിലും കേരളത്തിലെ പ്രചാരണത്തിന് പത്തു ദിവസമെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി അധികം ലഭിക്കും.വിഷു, ഈസ്റ്റർ അടക്കമുള്ള എല്ലാ ആഘോഷങ്ങളും കഴിഞ്ഞതിന് ശേഷമാണ് കേരളത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി
.

.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here