വടക്കനാട് കൊമ്പനെ നാളെ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം കസ്റ്റഡിയിലെടുക്കാൻ തീരുമാനം

0
16

വയനാട്: രണ്ടാളെ കോന്ന് ഭീതി പരത്തിയ വയനാട് വന്യജീവിസങ്കേതത്തിലെ വടക്കനാട് കൊമ്പനെ നാളെ പിടികൂടി. നാളെ മയക്കുവെടി വച്ച് വീഴ്ത്തിയ ശേഷം ആനപന്തിയിലേക്ക് കൊണ്ടു വരാനാണ് തീരുമാനം. മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലെ പ്രത്യേകം തയ്യാറാക്കിയ ആനപന്തിയിലേക്ക് കൊമ്പനെ കൊണ്ടു വരാനാണ് തീരുമാനം. വടക്കനാട് കൊമ്പനെ കാട്ടിൽ തുറന്നു വിടണോ അതോ കുങ്കിയാനയാക്കണോ എന്ന കാര്യത്തിൽ സർക്കാർ പിന്നീട് തീരുമാനമെടുക്കും.

രണ്ടു വർഷമായി വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും താമസിക്കുന്നവരുടെ പേടിസ്വപ്നമാണ് വടക്കനാട് കൊമ്പൻ. ഇതിനോടകം രണ്ടുപേരുടെ ജീവന്‍ കൊമ്പൻ എടുത്തു. എല്ലാ വര്‍ഷവും അഞ്ഞൂറേക്കറിലധികം കൃഷിയാണ് ആന നശിപ്പിക്കുന്നത്. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുൻപ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. ഇതോടെയാണ് മയക്കുവെടി വെച്ച് വനംവകുപ്പ് തീരുമാനിച്ചത്.

മുത്തങ്ങ ആനപ്പന്തിയിൽ നേരത്തെ പിടികൂടിയ കലൂര്‍ കൊമ്പനടുത്തായി വടക്കനാട് കൊമ്പന് കൂടൊരുക്കിയിട്ടുണ്ട്. മയക്കുവെടി വച്ചു വീഴ്ത്തിയ ശേഷം കൊമ്പനെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നത് വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠനും, സൂര്യനും, പ്രമുഖയും ചേർന്നായിരിക്കും

SHARE

LEAVE A REPLY

Please enter your comment!
Please enter your name here