ഇന്ന് മഹാശിവരാത്രി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി

0
21


കൊച്ചി: ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതർപ്പണം തുടങ്ങി. ഇന്ന് രാവിലെ മുതൽ പെരിയാന്‍റെ തീരത്ത് വലിയ ഭക്തജനതിരക്കാണ്. പ്രളയ ശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ കനത്ത സുരക്ഷയും മണപ്പുറത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

ബലിതർപ്പണചടങ്ങുകൾക്കായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയിൽ വിശ്വാസികൾക്ക് അസൗകര്യങ്ങൾ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, ശിവരാത്രി മണപ്പുറത്തേക്ക് പ്രത്യേക സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ 30 ശതമാനം നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ആലുവയിൽ ഉപരോധ സമരം നടത്തി.

.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here