പ്രയാഗ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും

0
14

പ്രയാഗ്‍രാജ: പ്രയാഗ് രാജിലെ അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. ജനുവരി പതിനഞ്ചിനാണ് കുംഭമേള തുടങ്ങിയത്. മഹാ ശിവരാത്രി ദിവസമായ ഇന്ന് ആറാമത്തെയും അവസാനത്തെയും സ്നാനം തീര്‍ഥാടകര്‍ ത്രിവേണി സംഗമത്തിൽ നടത്തും. 22 കോടി തീര്‍ഥാടകര്‍ കുംഭമേളയ്ക്കെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം, മികച്ച ശുചീകരണം തുടങ്ങി മൂന്നു വിഭാഗങ്ങളിൽ ഗിന്നസ് റെക്കോഡിന് കുംഭമേളയെ പരിഗണിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കുംഭമേളയിൽ സ്നാനത്തിന് എത്തിയിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here