ചൂളമിട്ടുമാറട്ടെ ഇത്തിരിയെങ്കിലും ചോരക്കറ

0
9

ലാഹോർ: അതിർത്തിയിലെ അശാന്തതയെത്തുടർന്ന് റദ്ദാക്കിയ ഇന്ത്യാ-പാക് സംഝോത എക്സ്പ്രസ് ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും. റെയിൽവേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബാലക്കോട്ട് ആക്രമണത്തിന്റെയും വ്യോമാക്രമണത്തിന്റെയും അടിസ്ഥാനത്തിൽ പാക് സർക്കാരാണ് ട്രെയിൻ സർവ്വീസ് റദ്ദാക്കിയത്.
ലാഹോർ മുതൽ അട്ടാരിവരെയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ഞായറാഴ്ച ഡൽഹിയിൽനിന്നും ട്രെയിൻ ഓടിത്തുടങ്ങും. തിങ്കളാഴ്ച ട്രെയിൻ ലാഹോറിലെത്തും. തിരിച്ച് ട്രെയിൻ സർവ്വീസ് നടത്തുമോയെന്നകാര്യത്തിൽ വ്യക്തതയില്ല.

തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംഝോത എക്സ്പ്രസ് സർവ്വീസ് നടത്തുന്നത്. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം മുൻനിർത്തിയാണ് ട്രെയിൻ സർവ്വീസ് റദ്ദാക്കിയത്. പാകിസ്ഥാൻ കസ്റ്റഡിയിൽ ഉണ്ടായിരുന്ന വ്യോമസേന വിങ് കമാൻഡർ അഭിന്ദനെ വിട്ടയച്ചതോടെയാണ് ട്രെയിൻ സർവ്വീസ് പുഃനരാരംഭിക്കാൻ തീരുമാനിച്ചത്. ഡൽഹി മുതൽ അട്ടാരിവരെ സുരക്ഷയോടെയാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here