വില ഇന്നും ഉയർന്നുയർന്നുതന്നെ

0
5

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസൽ ലിറ്ററിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 75.39 രൂപയും ഡീസൽ ലിറ്ററിന് 72.47 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ നേരിയ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കോഴിക്കോട് പെട്രോളിന് 74.4 രൂപയും ഡീസലിന് 71.43 രൂപയുമാണ് ലിറ്ററിന്‍റെ നിരക്ക്. കൊച്ചിയിൽ പെട്രോളിന് 74.07 രൂപയും ഡീസലിന് 71.09 രൂപയുമാണ് വില.

തലസ്ഥാന നഗരിയായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 72.07 രൂപയാണ് വില. ഡീസൽ ലിറ്ററിന് 67.41 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 77.7 രൂപയും ഡീസലിന് 70.61 രൂപയുമാണ് വില.

https://www.goodreturns.in/petrol-price-in-ernakulam.html

 

 

SHARE

LEAVE A REPLY

Please enter your comment!
Please enter your name here