വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്‍റെ ട്വീറ്റ് വൈറലാകുന്നു..

0
87

അച്ഛനെ കെട്ടിപിടിച്ച്‌ നീയിത് ചോദിക്കണം; അഭിനന്ദന്‍റെ മകനോട്‌ പാക് താരം‍!!

പാക്സേനയുടെ പിടിയിലായ ഇന്ത്യന്‍ വ്യോമ സേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ മകനുള്ള പാക് ചലച്ചിത്ര താരത്തിന്‍റെ ട്വീറ്റ് വൈറലാകുന്നു.

പാക് ചലച്ചിത്ര താരം ഹംസ അബ്ബാസ് അലിയാണ് വര്‍ത്തമാന്‍റെ മകന് ട്വീറ്റ് ചെയ്തത്. സൈനികനായ അച്ഛനെ ഓര്‍ത്ത് നീ അഭിമാനിക്കണമെന്നാണ് ഹംസ ട്വീറ്റില്‍ പറയുന്നത്.

എന്നാല്‍, തിരിച്ചെത്തുന്ന അച്ഛനെ കെട്ടിപ്പിടിച്ച്‌ നീ ചോദിക്കണം ‘മോദിയുടെ രാഷ്ട്രീയ പ്രചാരണത്തിനുള്ള യുദ്ധവും മരണവും ശരിയാണോയെന്ന്”- ഹംസ കുറിച്ചു.

”കൂടാതെ, നിന്നെപ്പോലെയുള്ള കുട്ടികള്‍ക്ക് അച്ഛന്‍മാരോടൊപ്പം കാശ്മീരില്‍ സമാധാനമായി ജീവിക്കണ്ടേയെന്നും അച്ഛനോട് നീ ചോദിക്കണം”- ഹംസ പറഞ്ഞു.

  • ഇന്ത്യ ആക്രമിച്ചു എന്നു പറയുന്നിടത്ത് പാക്കിസ്ഥാന്റെ ക്ഷണമനുസരിച്ച് എത്തിയ അന്താരാഷ്ട്ര മാധ്യമങ്ങൾ, ഇന്ത്യൻ സർക്കാർ ഇലക്ഷന് വോട്ടുകൂട്ടാൻ ചെയ്ത കപടനാടകമാണ് 300 തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും, സംഭവസ്ഥലത്തു നിന്നും ഒരു ബോഡി പോലും കിട്ടിയില്ലെന്നും റിപ്പോർട്ടു ചെയ്തത് മോദി സർക്കാരിന്റെ വിശ്വാസ്യതയെ ബാധിച്ചിരുന്നു..ആദ്യം കൊടിയേരി ബാലകൃഷ്ണനും പിന്നീട് ചന്ദ്രബാബു നായിഡുവും, രാഹുൽ ഗാന്ധിയും ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു.. 300 സീറ്റ് തികയ്ക്കാൻ ഇനിയെത്ര പട്ടാളക്കാർ മരിക്കേണ്ടി വരുമെന്ന് കെജ്‌രിവാളും ട്വീറ്റ് ചെയ്തിരുന്നു..

ഇന്ത്യയുടെ വിശ്വാസ്യത ലോകത്തിനു മുന്നിൽ തകർന്നെന്നും, ഇനി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും വിദേശകാര്യ വിദഗ്ദന്മാരും ആവശ്യപ്പെട്ടിരുന്ന പശ്ചാത്തലത്തിൽ ഹംസ അബ്ബാസിന്റെ ട്വീറ്റിന് കൂടുതൽ പ്രാധാന്യമുണ്ട്…

വായനയ്ക്ക് റോയിട്ടേഴ്സ് ലിങ്ക് താഴെ:

https://in.reuters.com/article/india-kashmir-village/pakistani-village-asks-where-are-bodies-of-militants-india-says-it-bombed-idINKCN1QH29B?fbclid=IwAR1ySqggrBBQIMsEfli8VXmQYTTc9vQDtQygY7LqE43qVWy5RyB-QeuPjj8

SHARE

LEAVE A REPLY

Please enter your comment!
Please enter your name here