പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും സൗദി റദ്ദാക്കി

0
16

റിയാദ്: പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും സൗദി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര വ്യോമപാതകൾ പാകിസ്ഥാൻ അടച്ചതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയുമായുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് വ്യോമ മേഖല അടയ്ക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.

സൗദിയ്ക്ക് പുറമെ മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള വിമാന കമ്പനികളും സേവനം റദ്ദ് ചെയ്തിട്ടുണ്ട്. എമിറേറ്റ്സ് എയര്‍ലൈനും എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അടച്ചിട്ട പാക്കിസ്ഥാന്‍റെ വ്യോമ മേഖല നാളെ ഉച്ചയ്ക്ക് തുറക്കുമെന്നാണ് വിവരം.

ഇതനിടെ, ഇന്ത്യക്കെതിരെ സൈനിക നീക്കം പാടില്ലെന്ന് സൗദി അറേബ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യമന്ത്രി പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രശ്നപരിഹാരത്തിന് ഇടപെടാൻ തയ്യാറെന്നും സൗദി സന്നദ്ധത അറിയിച്ചു

SHARE

LEAVE A REPLY

Please enter your comment!
Please enter your name here