വികസനം പേരിൽ മാത്രമാകുന്ന കൊല്ലം തുറമുഖം: കടന്നപ്പള്ളി രാമചന്ദ്രനോട് പ്രതിക്ഷേധമറിയിച്ച് തീരദേശ സംരക്ഷണ സമിതി

0
12
കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരദേശ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ പ്രതിഷേധം അറിയിച്ചു. തുറമുഖ ഗേറ്റ് സമുച്ചയ നിര്‍മ്മാണോദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രിയെ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മന്ത്രിക്ക് നിവേദനം നല്‍കി. കൊല്ലം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് തീരദേശ വാസികള്‍ക്ക് ആശങ്ക വേണ്ടെന്നു മന്ത്രി പറഞ്ഞു.
തീരദേശ വാസികളുടെ പൊതു സ്ഥലം റവന്യു വകുപ്പ് തുറമുഖ വകുപ്പിന് കൈമാറിയതോടെ മത്സ്യ തൊഴിലാളികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ക്രൈസ്തവ സംഘടനകള്‍ ഇവിടെ സമരത്തിലാണ്. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പാറ, സിമന്റ്, ഗ്യാസ്, മാലിന്യ സംസ്‌കരണ ടെര്‍മിനലുകള്‍ക്കായുള്ള അനുമതി റദ്ദാക്കുക, കൊല്ലം ഹാര്‍ബര്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുള്ള ഫിഷിംഗ് ഹാര്‍ബര്‍ ആയിത്തന്നെ നിലനിര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുക. തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ മന്ത്രിയെ ധരിപ്പിച്ചു.
നിവേദനം പരിശോധിക്കാമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. തീരദേശ വാസികളുടെ ആശങ്കയകലും വരെ കൊല്ലം പോര്‍ട്ടിന് മുന്നില്‍ നടക്കുന്ന സമരം അവസാനിപ്പിക്കിണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here