തർക്കങ്ങൾ തീരാതെ സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനം

0
39
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ദിലീപിനെയും കമ്മാരസംഭവത്തെയും ജൂറി തഴഞ്ഞുവെന്ന് ആരോപിച്ച് ആരാധകർ രംഗത്ത്. സംസ്ഥാന ജൂറിക്കെതിരായും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാർ ബീന പോളിനുമെതിരായി കടുത്ത ആരോപണങ്ങളുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ദിലീപ് ഒാൺലൈൻ പേജിൽ ഇതു സംബന്ധിച്ചു വന്ന ആരോപണം ഇപ്രകാരമാണ്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഒരു ചിത്രം. അതിൽ ഒരു പകുതിയിൽ നായകനായും മറു പകുതിയിൽ വില്ലനായും ഉള്ള അരങ്ങു തകർക്കൽ. യുവാവായും പടു വൃദ്ധനായും ഉള്ള വേഷ പകർച്ചകൾ. കുശാഗ്രബുദ്ധിയുള്ള പേടിത്തൊണ്ടനായും ആരെയും കൂസാത്ത തട്ടുപൊളിപ്പൻ നായകനായും ഉള്ള അഭിനയം. മൂന്നു വ്യത്യസ്ത രീതിയിൽ ഉള്ള ഡബ്ബിങ്.
മികച്ച നടനുള്ള അവാർഡ് ലഭിക്കാൻ ഇതൊന്നും പോരാ എങ്കിൽ പിന്നെ എന്താണ് അഭിനയത്തിന്റെ മാനദണ്ഡം എന്ന് അറിയാൻ സിനിമ പ്രേക്ഷകർക്ക് അവകാശമുണ്ട്. ദിലീപിന് അവാർഡ് കിട്ടരുത് എന്ന് ആർക്കാണ് വാശി? ദിലീപിന് അവാർഡ് കിട്ടാതിരിക്കാൻ പിന്നിൽ കളിക്കുന്നത് ആരാണ് ?
ചലച്ചിത്ര അവാർഡ് ജൂറിയെ തീരുമാനിക്കുന്നത് ആരാണ്? ചലച്ചിത്ര അക്കാദമി. ഈ ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ ആരാണ്?  കമൽ. വൈസ് ചെയര്മാനോ? ബീന പോൾ. ഡബ്ലുസിസിയുടെ തലപ്പത്തു ഉള്ള ബീനാപോൾ ആണോ?ന അവർ പണ്ട് ദിലീപിന് എതിരെ രംഗത്തു വന്നതായിരുന്നല്ലോ. അപ്പോൾ അവർ വൈസ് ചെയര്‍മാന് ആയിരിക്കുന്ന അക്കാദമി തിരഞ്ഞെടുത്ത ജൂറിയിൽ അവരുടെ സ്വാധീനം ഉണ്ടാവില്ലേ?
അങ്ങനെയെങ്കിൽ ദിലീപിനോ ദിലീപ് അഭിനയിച്ച ഏതേലും ചിത്രത്തിനോ, അതിൽ പ്രവർത്തിച്ചവർക്കോ അവാർഡ് കൊടുക്കാൻ എന്തേലും സാധ്യതയുണ്ടോ ? അതൊക്കെ പോട്ടേ. അവാർഡിന് മത്സരിക്കുന്ന മറ്റു ചിത്രങ്ങൾ ഏതൊക്കെ ആണ്? ഒരെണ്ണം ആമി. അതിന്റെ സംവിധായകൻ ചലച്ചിത്ര അക്കാഡമി ചെയർമാന്‍ അല്ലെ. അതെ. അപ്പോൾ അവാർഡ് നിർണയത്തിൽ ചെയർമാന്റെ സ്വാധീനം ഉണ്ടാവില്ലേ തീർച്ചയായും. മാത്രമല്ല അവാർഡിന് മത്സരിക്കുന്ന മറ്റൊരു ചിത്രം ആണ് കാർബൺ . ഇതിന്റെ സംവിധായകൻ ആരാണെന്നു അറിയാമോ? ഛായാഗ്രാഹകൻ വേണു അല്ലേ.  വേണു ആണ് വൈസ് ചെയർമാന്‍ ബീന പോളിന്റെ ഭർത്താവ്. ഈ കാർബൺ എന്ന പടത്തിന്റെ എഡിറ്റർ ആരാ? വൈസ് ചെയർമാന്‍. ഇങ്ങനെ പോകുന്നു ആരാധകരുടെ ആരോപണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here