വിങ്ങ് കമാണ്ടന്റ് അഭിനന്ദൻ.. ഒരു ദേശം മുഴുവൻ അങ്ങേക്ക് വേണ്ടി കാത്തിരിക്കുന്നു …

0
48

പാക് ഓഫീസർ: എന്താണ് നിങ്ങളുടെ പേര്?
അഭിനന്ദൻ: വിങ് കമാൻഡർ അഭിനന്ദൻ

പാക് ഓഫീസർ: നിങ്ങള്‍ ഞങ്ങൾക്കൊപ്പം നന്നായിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കട്ടെ?

അഭിനന്ദൻ: അതെ. കൂടാതെ ഞാനിത് റെക്കോർഡ് ചെയ്യാനും ആഗ്രഹിക്കുന്നു. ഈ പ്രസ്താവന ഞാനെന്റെ രാജ്യത്തേക്ക് തിരിച്ചെത്തിയാലും മാറ്റില്ലെന്നും പറയട്ടെ. പാകിസ്താൻ പട്ടാളത്തിന്റെ ഓഫീസർമാർ എന്നെ വളരെ നന്നായാണ് പരിചരിക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ നിന്നും എന്നെ രക്ഷിച്ച ക്യാപ്റ്റനും ജവാന്മാരും മുതൽ, എന്നെ പിന്നീട് കൊണ്ടുവന്ന യൂണിറ്റിലെ ഓഫീസർമാർ വരെയുള്ളവര്‍ വളരെ നന്നായാണ് പെരുമാറിയത്. എന്റെ പട്ടാളത്തിൽ നിന്നും തിരിച്ചുള്ള പെരുമാറ്റവും ഇങ്ങനെത്തന്നെയായിരിക്കണം. ഞാൻ വളരെയധികം സംതൃപ്തനാണ്.

പാക് ഓഫീസർ: വിങ് കമാൻഡ‍ർ, നിങ്ങള്‍ ഇന്ത്യയിൽ എവിടെ നിന്നുള്ളയാളാണ്?

അഭിനന്ദൻ: സോറി. ഞാനത് നിങ്ങളോട് പറയാൻ പാടില്ലാത്തതാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഞാൻ ഇന്ത്യയുടെ തെക്കൻ പ്രദേശത്തുള്ളയാളാണ്.

പാക് ഓഫീസർ: നിങ്ങൾ വിവാഹിതനാണോ?

അഭിനന്ദൻ: അതെ വിവാഹിതനാണ്.

പാക് ഓഫീസർ: ചായ ഇഷ്ടപ്പെട്ടെന്ന് കരുതുന്നു

അഭിനന്ദൻ: ചായ നല്ല രുചിയുണ്ട്. നന്ദി.

പാക് ഓഫീസർ: ഏത് വിമാനത്തിലാണ് നിങ്ങൾ പറന്നത്?

അഭിനന്ദൻ: എന്നോട് ക്ഷമിക്കൂ മേജർ. എനിക്കത് നിങ്ങളോട് പറയാനരുതാത്തതാണ്. പക്ഷെ ടെക്നിക്കൽ ഡീറ്റെയിൽസ് വെച്ച് നിങ്ങളത് മനസിലാക്കിയിട്ടുണ്ടാവുമല്ലോ.

പാക് ഓഫീസർ: എന്തായിരുന്നു നിങ്ങളുടെ ദൗത്യം?

അഭിനന്ദൻ: ക്ഷമിക്കണം. എനിക്കത് പറയാൻ കഴിയില്ല.

പാക് ഓഫീസർ: ഓകെ. താങ്ക്യൂ.
——————-

വിങ് കമാൻഡർ അഭിനന്ദൻ, ഈ വീഡിയോ സത്യമാണെന്നും നിങ്ങൾ സുരക്ഷിതാണെന്നും വിശ്വസിക്കുന്നു.

നിങ്ങൾക്കായി ഒരു രാജ്യം മുഴുവൻ പ്രാര്ഥിക്കുന്നുണ്ട്. സുരക്ഷിതനായി മടങ്ങിവരുമെന്നു തന്നെ വിശ്വസിക്കുന്നു. രണ്ടു രാജ്യങ്ങൾക്കിടയിൽ ഉരഞ്ഞുതുടങ്ങിയ തീപ്പൊരികൾ സമാധാനം കൊണ്ട് കെടുത്താൻ നിങ്ങൾക്കാവും.

കമാൻഡർ, നിങ്ങൾക്കും നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് മനുഷ്യർക്കും സല്യൂട്ട്.

കടപ്പാട് ————

SHARE

LEAVE A REPLY

Please enter your comment!
Please enter your name here