ടി20യില്‍ റെക്കോര്‍ഡിട്ട് സുരേഷ് റെയ്‌ന

0
19

ദില്ലി: ടി20യില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ സുരേഷ് റെയ്‌ന. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിക്കെതിരെ ഉത്തര്‍പ്രദേശിനായി 12 റണ്‍സ് നേടിയപ്പോഴാണ് റെയ്‌ന ഈ നേട്ടത്തിലെത്തിയത്. തന്‍റെ 300-ാം മത്സരത്തിലാണ് റെയ്‌നയുടെ നേട്ടം. 251 മത്സരങ്ങളില്‍ നിന്ന് 7833 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റെയ്‌നയ്ക്ക് പിന്നില്‍.

ടി20യില്‍ 8000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ താരമാണ് റെയ്‌ന. ക്രിസ് ഗെയ്‌ല്‍, ബ്രണ്ടന്‍ മക്കല്ലം അടക്കമുള്ള വിഖ്യാത താരങ്ങളാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ക്രിസ് ഗെയ്‌ല്‍(12,298), ബ്രണ്ടന്‍ മക്കല്ലം(9922), കീറോണ്‍ പൊള്ളാര്‍ഡ്(8838), ഷെയ്‌ബ് മാലിക്ക്(8603), ഡേവിഡ് വാര്‍ണര്‍(8111) എന്നിവരാണ് 8000ത്തിലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങള്‍.

ടി20യില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍ എന്ന നേട്ടത്തിലുമെത്തി റെയ്‌ന. 301 മത്സരങ്ങള്‍ കളിച്ച എം എസ് ധോണിയാണ് മുന്നില്‍. 299 മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ്മ റെയ്‌നയുടെ തൊട്ടുപിന്നിലുണ്ട്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here