ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്‌ക്കാണ് പ്രാഥമിക പരിഗണനയെന്ന് ഐ സി സി ചെയ‌ര്‍മാന്‍ ശശാങ്ക് മനോഹര്‍.

0
19

മുംബൈ: ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്‌ക്കാണ് പ്രാഥമിക പരിഗണനയെന്ന് ഐ സി സി ചെയ‌ര്‍മാന്‍ ശശാങ്ക് മനോഹര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ബി സി സി ഐയുടെ കത്ത് ലഭിച്ചു. ടീമുകളുടെ സുരക്ഷയ്‌ക്കാണ് ഐ സി സി കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് ശശാങ്ക് മനോഹര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലോകകപ്പില്‍ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാര്‍ച്ച് രണ്ടിന് ദുബായില്‍ നടക്കുന്ന ഐ സി സി ബോര്‍ഡ് മീറ്റിംഗില്‍ ബി സി സി ഐയെ അറിയിക്കും. സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസം. സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള ബി സി സി ഐയുടെ കത്ത് ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിക്കുമെന്നും ഐ സി സി തലവന്‍ പറഞ്ഞു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here