മാധ്യമ പ്രവർത്തകർക്കായി പുതിയ വേജ‌്ബോർഡ‌് രൂപീകരിക്കണം; എളമരം കരീം രാജ്യസഭയിൽ

പത്രപ്രവർത്തകർക്കും പത്രജീവനക്കാർ
ക്കുമായി പുതിയ വേജ‌്ബോർഡിന‌് ഉടൻ രൂപം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന‌് എളമരം കരീം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ദൃശ്യമാധ്യമ പ്രവർത്തകരെ കൂടി വേജ‌്ബോർഡിന്റെ പരിധിയിൽ കൊണ്ടുവരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും എളമരം കരീം നിവേദനം കൈമാറി. പുതിയ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച നിവേദനത്തിന്റെ പകർപ്പും പ്രധാനമന്ത്രിക്ക‌് കൈമാറി. 16 വർഷം മുമ്പാണ‌് പത്രപ്രവർത്തകർക്കായി അവസാന വേജ‌്ബോർഡ‌് രൂപീകരിക്കപ്പെട്ടത‌്.
ഓരോ അഞ്ച‌് വർഷവും കൂടുമ്പോൾ വേജ‌്ബോർഡ‌് രൂപീകരിക്കണമെന്നാണ‌് ചട്ടം. എന്നാൽ ഇത‌് പാലിക്കപ്പെടുന്നില്ല. ഇതുമൂലം പത്രപ്രവർത്തകർക്ക‌് കാലാനുസൃമായി ലഭിക്കേണ്ട വേതന‌ വർധനവും മറ്റും നഷ്ടപ്പെടുകയാണ‌്.


ദൃശ്യമാധ്യമങ്ങൾ ഇന്ന‌് പ്രധാനപ്പെട്ട മാധ്യമവിഭാഗമായി മാറിക്കഴിഞ്ഞു. ഇവർ വർക്കിങ‌് ജേർണലിസ‌്റ്റ‌്സ‌് നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. യാതൊരു നിയമസംരക്ഷണവുമില്ലാതെയാണ‌് ഇവർ തൊഴിലെടുക്കുന്നത‌്. പുതിയ വേജ‌്ബോർഡിന‌് എത്രയും വേഗം രൂപംനൽകണം. കരാർ ജീവനക്കാരെ കൂടി ഇതിൽ ഉൾപ്പെടുത്തണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. വർക്കിംങ്ങ് ജേർണ്ണലിസ്റ്റ് യൂണിയൻ മാത്രമല്ലാാതെയും നിരവധി ജീവനക്കാർ മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നുണ്ട് പ്രാദേേശിക പത്രപ്രവർത്ഥകർ ഓൺലൈൈൈൻ മീഡിയകൾ വാട്സാപ്പിൽ വാർത്തകൾ അയക്കുന്നവർ വരെ മാധ്യമ ജോലിയാണ് ചെയ്യുന്നത് എന്തായാലും ഈ മാസം തന്നെയാണ് മുഖ്യമന്ത്രി പിണറായ് വിജയന് KJU നിവേദനം നൽകിയത് ജയരാജൻ അനുഭാവപൂർവ്വം പരിഗണിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ഏതായാലും എളമരം കരിം നടത്തിയ സമീപനം തികച്ചും അർഹതയുള്ളത് തന്നെയാണെന്ന് ഉറപ്പുള്ളതിനാലാണ് അദ്ദേഹം ഇടപ്പെട്ടതിന് കേരളാ ജേർണ്ണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ഭാരവാഹികൾ പ്രസിഡണ്ട് ബഷീർ മാടാല, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ വിജയരാജൻ കഴുങ്ങാൻഞ്ചേരി, എന്നിവർ എളമരം കരീം MP യ്ക്ക്നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *