എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ 4.39 കോടി അനുവദിച്ചു

0
13

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ദുരിതക്കയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തി സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളും. കടബാധ്യതമൂലം കാലങ്ങളായി ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്.


ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ തീരുമാനിച്ചു. ഇതിനായി 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായത്. പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍…

Posted by K K Shailaja Teacher on Wednesday, February 13, 2019

SHARE

LEAVE A REPLY

Please enter your comment!
Please enter your name here