ഒന്നാം ചിത്രം 28 തിയേറ്ററുകളില്‍, രണ്ടാമത്തേത് 100, മൂന്നാം ചിത്രം 2000 തിയേറ്ററുകളിലെത്തുന്നു; കൂടെനിന്നവര്‍ക്ക് നന്ദിപറഞ്ഞ് ഒമര്‍ ലുലു

ഒരു നവാഗത സംവിധായകന്റെ പരിമിതികളില്‍നിന്ന് ആദ്യ ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ച് വിജയിപ്പിച്ച ഒമര്‍ ലുലു താന്‍ നിലവില്‍ നേടിയെടുത്തതിനേക്കുറിച്ച് അഭിമാനത്തോടെ ഫെയ്ബുക്കില്‍ കുറിച്ചു. ആദ്യ ചിത്രവും രണ്ടാം ചിത്രവും പിന്നീട് ഇപ്പോള്‍ വരുന്ന ഒരു അഡാറ് ലൗ എന്ന ചിത്രവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസത്തില്‍ ഒമര്‍ നന്ദി പറയുന്നത് ‘ചങ്കു’കള്‍ക്കാണ്.                   ആദ്യ സിനിമ ഹാപ്പി വെഡ്ഡിങ് 28 തിയറ്ററില്‍ , രണ്ടാമത്തെ ചിത്രം ചങ്ക്‌സ് 100 തിയറ്ററില്‍, മൂന്നാമത്തെ ചിത്രം ഒരു അഡാറ് ലവ്  ലോകമെമ്പാടും 2000 തിയറ്ററില്‍,
പരിഹാസങ്ങള്‍ക്കും തെറിവിളികള്‍ക്കും ഇടയില്‍
ചങ്ക് പറിച്ചു കൂടെ നിന്ന എല്ലാ ചങ്കുകള്‍ക്കും നന്ദി നന്ദി നന്ദി…
ഇങ്ങനെയാണ് ഒമര്‍ കുറിച്ചത്. https://www.facebook.com/omarlulu

എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് താന്‍ ചെയ്ത സിനിമ 2000 തിയേറ്ററുകളില്‍ റിലീസിനെത്തുന്നതിന്റെ എല്ലാ അഭിമാനവും ഒമറിന്റെ വാക്കുകളിലുണ്ട്. നാളെയാണ് അഡാറ് ലൗ റിലീസിനെത്തുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ എങ്ങന സ്വീകരിക്കുമെന്നുള്ള ആകാംക്ഷയിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം.
ലോകപ്രണയ ദിനത്തിൽ കാഴ്ച്ച വസന്തമായ് നിറയാൻ ചിത്രത്തിന് കഴിയട്ടേ എന്ന് മലനാട് ന്യൂസും ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *