ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡ‍ർ ആര്? ഇന്ത്യൻ താരമെന്ന് റോഡ്‍സ്

0
39

ന്യൂഡൽഹി: ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച ഫീൽഡറായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‍സ്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെങ്കിലും അദ്ദേഹം ഇപ്പോഴും സജീവമായി വിലയിരുത്തലുകൾ നടത്താറുണ്ട്.

ആധുനിക ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച ഫീൽഡർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഐസിസി ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ സജീവമല്ലാത്ത സുരേഷ് റെയ‍്‍നയാണ് റോഡ്‍സിൻെറ അഭിപ്രായത്തിൽ ആധുനിക ക്രിക്കറ്റിലെ മികച്ച ഫീൽഡർ. 
ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സാണ് റോഡ്‍സിൻെറ പട്ടികയിൽ രണ്ടാമത്തെ മികച്ച ഫീൽഡർ. ഇംഗ്ലണ്ടിൻെറ പോൾ കോളിങ് വുഡാണ് പട്ടികയിൽ മൂന്നാമൻ. ദക്ഷിണാഫ്രിക്കയുടെ തന്നെ ഹെർഷൽ ഗിബ്സാണ് ലോകത്തെ മികച്ച നാലാമത്തെ ഫീൽഡറെന്നും റോഡ്‍സ് പറയുന്നു. അഞ്ചാം സ്ഥാനത്തുള്ളത് മുൻ ഓസീസ് താരം ആൻഡ്രൂ സൈമൺസാണ്.

https://twitter.com/i/status/1095533283008544768

SHARE

LEAVE A REPLY

Please enter your comment!
Please enter your name here