അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ വിതരണം ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തകങ്ങളുടെ ആദ്യഘട്ട വിതരണത്തിന് തയ്യാര്‍. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ പുസ്തകവിതരണം വ്യാഴാഴ്ച ആരംഭിക്കും. എറണാകുളം എസ്‌ആര്‍വി സ്‌കൂളില്‍ പകല്‍ 2.30ന് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി സിഎംഡി ഡോ. കെ കാര്‍ത്തിക് വിതരണോദ്ഘാടനം നിര്‍വഹിക്കും.

 3.25 കോടി പുസ്തകങ്ങളാണ് ആദ്യപാദത്തില്‍ ആവശ്യമുള്ളത്.
ഇതില്‍ 1.49 കോടി പുസ്തകങ്ങള്‍ വിതരണത്തിനെത്തി. ആറുമുതല്‍ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ അച്ചടി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഏപ്രില്‍ 15നുള്ളില്‍ എട്ടുവരെ ക്ലാസിലെ വിതരണം പൂര്‍ത്തിയാക്കും. പരീക്ഷാഫലം വന്നശേഷമാവും 9, 10 ക്ലാസുകളിലേത് വിതരണം ചെയ്യുക.  ഈ വര്‍ഷം 8, 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാറുന്നതിനാലാണ് വിതരണം ഏപ്രിലിലേക്ക് നീളുന്നത്. എട്ടിലെ ഐടിയും 9, 10 ക്ലാസുകളിലെ എല്ലാ പുസ്തകങ്ങളും മാറുന്നുണ്ട്. ഇവയുടെ അച്ചടിയും ഏറെക്കുറെ പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *