ജോലിയുടെ ഭാഗമായി ഉണ്ടായ പ്രശ്നങ്ങളിൽ ആരോടും പരിഭവും ദേഷ്യവും ഇല്ല;സബ് കളക്ടർ രേണുരാജ്

0
17

ഇടുക്കി: ആരോടും ദേഷ്യമില്ലെന്നും ജോലിയുടെ ഭാഗമായി ഉണ്ടായ പ്രശ്നങ്ങളിൽ പരിഭവമില്ലെന്നും ദേവികുളം സബ് കളക്ടർ രേണുരാജ്. അനധികൃത നിർമ്മാണ പ്രശ്നവുമായി ബന്ധപ്പെട്ട് എംഎൽഎ എസ് രാജേന്ദ്രൻ നടത്തിയ പരാമർശനത്തിൽ പരിഭവമോ ദേഷ്യമോ ഇല്ലെന്ന് രേണുരാജ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

എന്നാൽ നിർമ്മാണ പ്രവർത്തനത്തിനെതിരെ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകും. വിശദമായ റിപ്പോർട്ട് എജിക്ക് സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ മുഴുവൻ അനധിക്യത കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് ഇനിയും സ്വീകരിക്കും. ഏകപക്ഷമായി നടപടികൾ സ്വീകരിക്കുന്നില്ലെന്നും ജോലി ചെയ്യുന്നതിന് ഭയമില്ലെന്നും അവർ പറഞ്ഞു.

2010 ല്‍ റവന്യൂവകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, ഇതിനെ മറികടന്ന് മൂന്നാര്‍ പഞ്ചായത്ത് മുതിരപ്പുഴയാറിന്‍റെ തീരത്ത് നിര്‍മ്മിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്‍റെ പണി സബ് കലക്ടര്‍ രേണുരാജ് തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത ദേവികുളം എഎല്‍എ എസ് രാജേന്ദ്രന്‍ രേണുരാജിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ഇത് വിവാദമായിരുന്നു.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here