ഗ്രീൻ ടിയും തേനും

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ​ഗ്രീൻ ടീ. ദിവസവും വെറും വയറ്റിലോ അല്ലെങ്കിൽ രാത്രി കിടക്കുന്നതിന് മുൻപോ ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ​ഗ്രീൻ ടീ പഞ്ചസാര ചേർത്ത് കുടിക്കുന്ന ശീലം ചിലർക്കുണ്ട്. ഇനി മുതൽ ​ഗ്രീൻ ടീ പഞ്ചസാര ചേർക്കാതെ ഒരു സ്പൂൺ തേൻ ചേർത്ത് കുടിച്ച് നോക്കൂ. ​

തേനിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മ‌െറ്റബോളിസം കൂട്ടാൻ സഹായിക്കുന്നതിനാൽ ഭക്ഷണത്തിൽ നിന്നും അധികമായി ശരീരത്തിൽ എത്തുന്ന കൊഴുപ്പും ഊർജവും തങ്ങി നിൽക്കാതെ നോക്കുന്നു. തേനിൽ അമിനോ ആസിഡ‍്, വിറ്റാമിൻ, മിനറൽസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മ പ്രശ്നങ്ങൾ അകറ്റാനും മലബന്ധ പ്രശ്നം ഇല്ലാതാക്കാനും തേൻ കഴിക്കുന്നത് സഹായിക്കും. ​ഗ്രീൻ ടീയിൽ അൽപം തേൻ ചേർത്ത് പതിവായി കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു. ​​രാവിലെ പതിവായി ​ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും. ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ചാൽ 17 ശതമാനത്തോളം ഫാറ്റ് കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ​ഗ്രീൻ ടീയിൽ തേൻ ചേർത്ത് കുടിക്കുന്നത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കുന്നു. ​ഗ്രീൻ ടീ ​​മറവിരോ​ഗത്തിന് ഏറ്റവും നല്ലൊരു മരുന്നാണെന്ന് പറയാം. ബുദ്ധിവികാസത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു.പ്രമേഹരോ​ഗികൾ ദിവസവും ​ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ​സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും ​ഗ്രീൻ ടീ തേൻ ചേർത്ത് കുടിക്കുന്നത് ​ഗുണം ചെയ്യുന്നമെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ നടത്തിയ പഠനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *